ഐപിഎസ് ഉദ്യോഗസ്ഥനെന്ന വ്യാജേന സ്ത്രീകളെ പറ്റിച്ച് ലക്ഷണങ്ങൾ തട്ടിയയാൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഐപിഎസ് ഉദ്യോഗസ്ഥനെന്ന വ്യാജേന സ്ത്രീകളെ പറ്റിച്ച് ലക്ഷണങ്ങൾ തട്ടിയയാൾ പിടിയിൽ. ഡൽഹിയിലാണ് സംഭവം. മദ്ധ്യപ്രദേശ് സ്വദേശി വികാസ് ഗൗതം ആണ് അറസ്റ്റിലായത്. വികാസ് യാദവ് എന്ന പേരിലെ വ്യാജ സമൂഹമാദ്ധ്യമ പ്രൊഫൈലുകളിലൂടെയാണ് ഇയാൾ സ്ത്രീകളെ പറ്റിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. എട്ടാം ക്ലാസ് യോഗ്യത മാത്രമുള്ള പ്രതി പോലീസ് വാഹനത്തിനടുത്ത് നിൽക്കുന്ന ഫോട്ടോയാണ് പ്രൊഫൈൽ പിക്‌ചറാക്കിയിരിക്കുന്നത്. ചാറ്റ് ചെയ്താണ് ഇയാൾ സ്ത്രീകളുടെ വിശ്വാസം പിടിച്ചുപറ്റുന്നത്. ഡൽഹി സഞ്ജയ് ഗാന്ധി ആശുപത്രിയിലെ വനിതാ ഡോക്ടറും ഇയാൾ കബളിപ്പിച്ചവരിലൊരാളാണ്.

ഡോക്ടറുടെ പക്കൽ നിന്നും 25,000രൂപയാണ് ഇയാൾ കൈക്കലാക്കിയത്. വികാസ് തട്ടിപ്പുകാരനാണെന്ന് മനസിലാക്കിയ ഡോക്ടർ ഇയാൾക്കെതിരെ പരാതി നൽകാൻ തീരുമാനിച്ചു. എന്നാൽ തനിക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്ന് പറഞ്ഞ് ഇയാൾ ഡോക്ടറെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. എട്ടാം ക്ലാസ് പാസായ ശേഷം ഇയാൾ ഒരു സ്ഥാപനത്തിൽ വെൽഡിംഗ് പരിശീലന സ്ഥാപനത്തിൽ വെൽഡിംഗ് കോഴ്സ് ചെയ്തിരുന്നു.

ഡൽഹിയിലെ സിവിൽ സർവീസ് പരീക്ഷാ കോച്ചിംഗ് സെന്ററുകളുടെ കേന്ദ്രമായ വടക്കൻ ഡൽഹിയിലെ മുഖർജി നഗറിലെ റെസ്റ്റോറന്റിലും വികാസ് ജോലി ചെയ്തിരുന്നു. സിവിൽ സർവീസിന് തയാറെടുക്കുന്ന വിദ്യാർത്ഥികളെ ഈ പ്രദേശത്ത് വികാസ് കാണാറുണ്ടായിരുന്നു, അവിടെ നിന്നാണ് ഐപിഎസ് ഓഫീസറായി ആൾമാറാട്ടം നടത്താനുള്ള ആശയം പ്രതിക്ക് ലഭിച്ചത്. നേരത്തെ ഉത്തർപ്രദേശിലും ഗ്വാളിയോറിലും തട്ടിപ്പ് കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ് വികാസ് ഗൗതം. പത്തനംതിട്ട മീഡിയാ വാര്‍ത്തകള്‍ Whatsapp ല്‍ ലഭിക്കുവാന്‍ Link എന്ന് ടൈപ്പ് ചെയ്ത് 751045 3033 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ മാറിയ ഭൂപ്രകൃതി, മണ്ണൊലിച്ചുപോയ നദീതീരങ്ങൾ ; പ്രളയത്തിന്റെ ഭീകരതവെളിപ്പെടുത്തി ഉപഗ്രഹചിത്രങ്ങൾ

0
കാഠ്മണ്ഡു : നേപ്പാളിലെ റസുവ ജില്ലയിലെ മിന്നൽ പ്രളയത്തിന്‍റെ ആഘാതം വ്യക്തമാക്കുന്ന...

ബിഹാറിലും ഉത്തർപ്രദേശിലും പ്രളയമുന്നറിയിപ്പ് ; ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ അതീവ ജാഗ്രത

0
കാഠ്മണ്ഡു : നേപ്പാളിലെ മിന്നൽ പ്രളയത്തെത്തുടർന്ന് ഇന്ത്യ-നേപ്പാൾ അതിർത്തി പ്രദേശങ്ങളിൽ ഇന്ത്യ...

യുവാക്കളിലേക്ക് നേരിട്ടെത്താൻ പ്രധാനമന്ത്രി ; ഇന്ന് ‘ഖേലോ ഇന്ത്യ ഡയലോഗ്’ വഴി സംവദിക്കും

0
ന്യൂഡൽഹി: രാജ്യത്തെ യുവാക്കളിലേക്ക് കൂടുതൽ അടുക്കുക ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി...

മലപ്പുറത്ത് കോഴിഫാമിലെ ജോലിക്കിടെ സഹോദരങ്ങളായ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു

0
മലപ്പുറം: വെട്ടത്തൂരിൽ സഹോദരങ്ങളായ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു. വെട്ടത്തൂർ ഏഴുതല സ്വദേശി...