ദളിത് യുവാവിനെ പോലീസ് മര്‍ദിച്ച കേസ് ; യുവാവിനെതിരെ എടുത്ത കള്ളകേസില്‍ കുറ്റപത്രം

For full experience, Download our mobile application:
Get it on Google Play

കൊല്ലം : തെന്മലയിൽ പരാതി നൽകിയതിന്‍റെ രസീത് ആവശ്യപ്പെട്ട ദളിത് യുവാവിനെ മര്‍‍ദ്ദിച്ചതിന് പിന്നാലെ പോലീസെടുത്ത കേസിൽ കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. യുവാവിനെതിരായെടുത്ത കേസ് കെട്ടച്ചമച്ചതാണെന്ന് ദക്ഷിണമേഖല ഐജി കണ്ടെത്തിയിട്ടും പോലീസ് കേസ് നടപടികളുമായി മുന്നോട്ട് പോവുകയാണ്. മര്‍ദ്ദനമേറ്റ രാജീവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും കൊടുത്ത സങ്കട ഹര്‍ജിക്ക് ലഭിച്ച മറുപടിയിലാണ് യുവാവിനെതിരായ കള്ളക്കേസിൽ പോലീസ് മുന്നോട്ടു പോകുന്ന കാര്യമറിഞ്ഞത്. പോലീസുകാരുടെ ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തിയെന്ന കേസിൽ കഴിഞ്ഞ സെപ്റ്റംബർ 26 നാണ് പോലീസ് പുനലൂർ കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചത്.

2021 ഒക്ടോബറിൽ ദക്ഷിണ മേഖല ഐജി ഹർഷിത അട്ടല്ലൂരി രാജീവിനെതിരെ പോലീസ് എടുത്ത കേസുകൾ വ്യാജമാണെന്ന് കണ്ടെത്തിയതാണ്. പിന്നാലെയാണ് ഇൻസ്പെക്ടർ വിശ്വംഭരനെ സസ്പെന്‍റ് ചെയ്തത്. തെറ്റ് ചെയ്തിട്ടില്ലെന്ന് വെളിവായിട്ടും പോലീസ് വേട്ടയാടൽ ഇപ്പോഴും തുടരുകയാണെന്നാണ് രാജീവ് പറയുന്നത്. വീട് അതിക്രമിച്ച് കയറിയെന്ന രാജീവിനെതിരായ രണ്ടാമത്തെ കേസും വ്യാജമാണെന്ന് നേരെത്തെ കണ്ടത്തിയിരുന്നു. ഇത് റദ്ദാക്കാനായി കോടതിയിൽ റിപ്പോര്‍ട്ട് നൽകിയിരിക്കുകയാണ്. പോലീസിൽ നിന്നും നീതി ലഭിക്കില്ലെന്നും കോടതിയിൽ തന്‍റെ നിരപരാധിത്വം തെളിയിക്കുമെന്നുമാണ് രാജീവ് പറയുന്നത്. പത്തനംതിട്ട മീഡിയാ വാര്‍ത്തകള്‍ Whatsapp ല്‍ ലഭിക്കുവാന്‍ Link എന്ന് ടൈപ്പ് ചെയ്ത് 751045 3033 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ പ്രളയക്കെടുതി : ‘ദുരന്തത്തിന് കാരണം ഭൂചലനമല്ല’ ; റിപ്പോർട്ട് തിരുത്തി യു എസ്...

0
കാഠ്മണ്ഡു : ബുധനാഴ്ച രാവിലെ നേപ്പാളിൽ വൻ നാശനഷ്ട വിതച്ച പ്രളയത്തിന്...

ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം : കെജിഎംഒയുടെ എതിർപ്പ് തള്ളി ; ഡോക്ടർമാരുടെ...

0
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കുന്ന പദ്ധതിയുടെ...

മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ച ; മൂന്ന് ഉദ്യോഗസ്ഥരുൾപ്പെടെ 6 പേർ അറസ്റ്റിൽ

0
മഹാരാഷ്ട്ര : മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ചയിൽ മൂന്ന് ഉദ്യോഗസ്ഥരും, കോച്ചിംഗ്...

വാഗ്ദാനങ്ങൾ പാലിച്ചില്ല ; കേന്ദ്രത്തിനെതിരെ സമരം കടുപ്പിക്കാൻ സിജെപി

0
ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ കോക്രോച്ച് ജനതാ പാർട്ടി സെപ്റ്റംബർ അഞ്ചാം തീയതി നടത്താനിരിക്കുന്ന...