നിപയുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണം ; ഇഖ്‌റ ആശുപത്രി അധികൃതർ പരാതി നൽകി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: നിപ വ്യാപനവുമായി ബന്ധപ്പെട്ട് ഇഖ്റ ആശുപത്രിക്കെതിരെയും സര്‍ക്കാരിനെയും വ്യാജ പ്രചാരണം നടത്തിയ വ്യക്തിക്കെതിരെ അധികൃതര്‍ പരാതി നല്‍കി. നിപ ബാധിച്ച് മരിച്ച മുഹമ്മദലി എന്ന രോഗിക്ക് നിപ സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചിട്ടില്ലെന്നും ‘അക്യൂഷ് അക്യുപങ്ചര്‍ അക്കാദമി’ എന്ന യൂട്യൂബ് ചാനലിലൂടെ പ്രചരിപ്പിച്ച ഷുഹൈബ് റിയാലു എന്ന വ്യക്തിക്കെതിരെയാണ് പരാതി.

തെളിവൊന്നുമില്ലാതെ മുഹമ്മദലിക്ക് നിപയാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപനം നടത്തുകയായിരുന്നുവെന്ന് ഇയാള്‍ ആരോപിക്കുന്നു. സര്‍ക്കാര്‍ ജനങ്ങളില്‍ അനാവശ്യ ഭീതി സൃഷ്ടിക്കുകയാണ്. മറ്റൊരു വീഡിയോയില്‍ രോഗിയുമായി ബന്ധപ്പെട്ടവരെ ക്വാറന്റൈന്‍ ചെയ്യുന്നതിനെയും ഇയാള്‍ വിമര്‍ശിക്കുന്നുണ്ട്. സമൂഹത്തില്‍ ഗുരുതരമായ തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കുന്ന ഇയാള്‍ക്കും ചാനലിനുമെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. ജില്ലാ കലക്ടര്‍, ഡി.എം.ഒ, മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍, ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍, ഹെല്‍ത്ത് സെക്രട്ടറി എന്നിവര്‍ക്കാണ് ഇഖ്റ ലബോറട്ടറി വിഭാഗം മേധാവി ഡോ. ജാവേദ് അഹമ്മദ് പരാതി നല്‍കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...