യുവേഫ ചാമ്പ്യന്‍സ് ലീഗിന് ഇന്ന് തുടക്കം

For full experience, Download our mobile application:
Get it on Google Play

സൂറിച്ച് : യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന് ഇന്ന് തുടക്കം. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി, ബാഴ്‌സലോണ, പിഎസ്ജി, എസി മിലാന്‍ ടീമുകള്‍ ആദ്യ മത്സരത്തിനിറങ്ങും. യൂറോപ്പ്യന്‍ ക്ലബ് ഫുട്‌ബോളിലെ രാജാക്കന്മാരെ തേടിയുള്ള പെരും പോരാട്ടത്തിന് ഇന്ന് ആദ്യ വിസില്‍. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ എതിരാളി സെര്‍ബിയന്‍ ക്ലബ് റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡാണ്. സൂപ്പര്‍ കപ്പിലൂടെ സീസണിലെ കിരീടവേട്ട തുടങ്ങിയ സിറ്റി പ്രീമിയര്‍ ലീഗില്‍ അഞ്ചില്‍ അഞ്ച് കളിയും ജയിച്ച് മിന്നും ഫോമിലാണ്. എര്‍ലിംഗ് ഹാലണ്ടിന്റെ മാരക ഗോളടി മികവ് തന്നെയാണ് സിറ്റിയുടെ കരുത്ത്. കൂട്ടിന് ഹൂലിയന്‍ അല്‍വാരസ്, ഫില്‍ ഫോഡന്‍, ബെര്‍ണാഡോ സില്‍വ, റൊഡ്രി എന്നിവരുമുണ്ട്.

എല്ലാത്തിനുമപ്പുറം പെപ് ഗാര്‍ഡിയോളയെന്ന ബുദ്ധിരാക്ഷസന്‍റെ തന്ത്രങ്ങളും. രാത്രി പന്ത്രണ്ടരക്കാണ് മത്സരം. ഇതേ സമയത്ത് നടക്കുന്ന മറ്റൊരു കളിയില്‍ മുന്‍ ചാമ്പ്യന്മാരായ ബാഴ്‌സലോണ, ബെല്‍ജിയം ക്ലബ് ആന്റ്‌വെര്‍പ്പിനെ നേരിടും. സിറ്റിയെ കിരീടത്തിലേക്ക് നയിച്ച ഇല്‍ക്കെ ഗുന്ദോകന്‍, യാവോ ഫെലിക്‌സ്, യാവോ കാന്‍സലോ എന്നീ പുത്തന്‍ സൈനിംഗുകള്‍ക്കൊപ്പം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, ഗാവി, ഫ്രാങ്കി ഡിയോംഗ്, റാഫീഞ്ഞ എന്നിവരാണ് ബാഴ്‌സയുടെ കരുത്ത്. പിഎസ്ജി, ബൊറൂസിയ ഡോര്‍ഡ്മുണ്ട് വമ്പന്‍ പോരാട്ടവും ഈ സമയത്തുണ്ട്. ലിയോണല്‍ മെസിയും നെയ്മര്‍ ജൂനിയറും ക്ലബ് വിട്ടതോടെ കിലിയന്‍ എംബാപ്പെയ്ക്ക് കൂട്ടിന് ഡെംബേലെ, അസന്‍സിയോ അടക്കമുള്ളവരെ നല്‍കിയാണ് പിഎസ്ജി ആദ്യ ചാംപ്യന്‍സ് ലീഗ് കിരീടം തേടിയുള്ള പോരിനിറങ്ങുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...