Friday, May 10, 2024 10:37 am

വനിതാ സംവരണ ബിൽ : സ്വാഗതം ചെയ്ത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വനിതാ സംവരണ ബില്ലിനെ സ്വാഗതം ചെയ്ത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. നാളുകളായി വനിതാ സംഘടനകൾ ഉന്നയിക്കുന്ന ആവശ്യമാണിത്. അത്തരം നിയമ നിർമ്മാണങ്ങൾ നടക്കേണ്ടത് തന്നെയാണ്. എന്നാൽ ഇത്രയും വൈകിയത് ലജ്ജാകരം. സംവരണം നടപ്പായാൽ സമൂഹത്തിലെ പകുതിയിലധികം വരുന്ന സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് നിയമപരമായി പരിഹാരം ലഭിക്കാൻ എളുപ്പമാകുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഏറെക്കാലമായി രാജ്യം കാത്തിരിക്കുന്ന വനിതാ സംവരണ ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിച്ചു.

വനിതാ സംവരണം പുതിയ പാർലമെന്റിലെ ആദ്യ ബില്ലായി കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ ആണ് അവതരിപ്പിച്ചത്. ലോക്സഭയിലും രാജ്യസഭയിലും നിയമസഭകളിലും 33% സീറ്റ് വനിതകൾക്കായി സംവരണം ചെയ്യുന്നതാണ് ബിൽ‍. ബിൽ അവതരണത്തിനു മുൻപ് പാർലമെന്റിന്റെ പ്രത്യേക സെഷനിൽ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, സമ്മേളനം രാജ്യത്തിന്റെ ചരിത്രത്തിൽ ഇടംപിടിക്കുമെന്ന് അഭിപ്രായപ്പെട്ടു. വനിതാ സംവരണം നടപ്പാക്കാന്‍ ദൈവം തന്നെയാണ് തെരഞ്ഞെടുത്തത്. രാജ്യത്തെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും ആദരം. ജനാധിപത്യം കൂടുതല്‍ കരുത്താര്‍ജിക്കും. ബിൽ ഏകകണ്ഠമായി പാസാക്കണമെന്നും നരേന്ദ്ര മോദി പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കൽ : യുഎഇയില്‍ നിന്നുള്ള വിമാനനിരക്ക് മൂന്നിരട്ടിയായി ഉയര്‍ന്നു

0
അബുദാബി: ജീവനക്കാര്‍ പണിമുടക്കിയതിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദായതോടെ ഗള്‍ഫില്‍...

കൊച്ചിയില്‍ കെ.എസ്.ആർ.ടി.സിയും ബൈക്കും കൂട്ടിയിടിച്ച് വൻ അപകടം ; രണ്ട് യുവാക്കൾ മരിച്ചു

0
കൊച്ചി: വൈറ്റില ചക്കരപ്പറമ്പിലുണ്ടായ വാഹനാപകടത്തിൽ കെ.എസ്.ആർ.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാക്കൾക്ക്...

‘മുഖ്യമന്ത്രിക്ക് 1 ലക്ഷത്തിനടുത്ത് ശമ്പളമുണ്ട് ; വിദേശയാത്രക്ക് പണം എവിടെ നിന്നെന്ന് ചോദിക്കുന്നതിൽ എന്തർത്ഥം?’...

0
പാലക്കാട്: മുഖ്യമന്ത്രിയുടെ വിദേശ യാത്രയുമായി ബന്ധപ്പെട്ടുള്ളതെല്ലാം കെട്ടുകഥകളെന്ന് സിപിഎം കേന്ദ്ര കമ്മറ്റി...

കുട്ടികള്‍ക്ക് പുറത്തിരിക്കേണ്ടി വരും ; മലബാറില്‍ പ്ലസ് വണ്‍ പ്രതിസന്ധി ഇത്തവണയും ഒഴിയില്ലെന്ന് കണക്കുകൾ

0
കോഴിക്കോട്: എല്ലാ ബാച്ചുകളിലും 30 % സീറ്റുകള്‍ വര്‍ധിപ്പിച്ചാലും മലബാറില്‍ ഇത്തവണയും...