ജി.സി.സി രാജ്യങ്ങള്‍ക്ക് നേരെ വീണ്ടും ഇറാന്റെ ആക്രമണ ശ്രമം

For full experience, Download our mobile application:
Get it on Google Play

സൗദി അറേബ്യ : ജി.സി.സി രാജ്യങ്ങള്‍ക്ക് നേരെ വീണ്ടും ഇറാന്റെ ആക്രമണ ശ്രമം. സൗദി അറേബ്യ ലക്ഷ്യമിട്ടെത്തിയ മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധ സേന തകര്‍ത്തു. ഇറാന്‍ എംബസി ഉദ്യോഗസ്ഥരോട് 24 മണിക്കൂറിനകം രാജ്യം വിടാന്‍ സൗദി അറേബ്യ ഉത്തരവിട്ടു. ഖത്തറില്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് സൈനിക ഹെലിക്കോപ്റ്റര്‍ തകര്‍ന്നു വീണു. കഴിഞ്ഞ രാത്രിയും ഇന്ന് പകലുമായി ജിസിസി രാജ്യങ്ങളെ ലക്ഷ്യമാക്കി വലിയ രീതിയിലുള്ള ആക്രമണശ്രമങ്ങള്‍ ഉണ്ടായി. സൗദിയുടെ കിഴക്കന്‍ പ്രവിശ്യ ലക്ഷ്യമിട്ടെത്തിയ 20 ഡ്രോണുകള്‍ പ്രതിരോധ വിഭാഗം വിജയകരമായി തകര്‍ത്തു. ഇതിനുപുറമെ റിയാദ് നഗരത്തെ ലക്ഷ്യം വെച്ച് മൂന്ന് ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചും ആക്രമണം ഉണ്ടായി.

ഇതില്‍ ഒന്ന് പ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകര്‍ത്തു. മറ്റ് രണ്ട് മിസൈലുകള്‍ വിജനമായ പ്രദേശത്താണ് പതിച്ചതെന്നും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. യുഎഇയിലെ റാസല്‍ ഖൈമയിലും ആക്രമണ ശ്രമങ്ങള്‍ ഉണ്ടായി. യുഎഇയില്‍ ഇതുവരെ നടന്ന വിവിധ ആക്രമണങ്ങളില്‍ പരുക്കേറ്റവരുടെ എണ്ണം 160 ആയി ഉയര്‍ന്നു. കുവൈറ്റ്, ബഹ്‌റൈന്‍, ഖത്തര്‍ എന്നിവിടങ്ങളില്‍ നിലവില്‍ ആക്രമണങ്ങള്‍ ഉണ്ടായിട്ടില്ലെങ്കിലും നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു

0
കോഴിക്കോട്: കൊയിലാണ്ടി, താമരശ്ശേരി സംസ്ഥാനപാതയിൽ വട്ടോളി ബസാറിൽ കാറും ഗുഡ്‌സ് വാനും...

അമേരിക്ക- ഇറാൻ സമാധാന ധാരണ അവസാനിച്ചതായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്

0
വാഷിങ്ടൺ: അമേരിക്ക- ഇറാൻ സമാധാന ധാരണ അവസാനിച്ചതായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ്...

ഹരിതകർമ്മ സേനയിൽ ഇനി ‘കാവി’ യൂണിഫോം : കേന്ദ്ര തീരുമാനമെന്ന് മേയർ

0
തിരുവനന്തപുരം : തലസ്ഥാന കോർപറേഷനിലെ ഹരിതകർമസേനാംഗങ്ങളുടെ യൂണിഫോം നിറം മാറ്റി ബിജെപി...

ഉസ്‌ബെക്കിസ്താനിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം ; പ്രതിയായ സഹപാഠി കുറ്റം സമ്മതിച്ചു

0
ആലപ്പുഴ : ഉസ്‌ബെക്കിസ്താനിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ...