ബഗ്ദാദ്: ഇറാന്‍ നീക്കങ്ങളെ പ്രതിരോധിക്കാന്‍ വന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്ത് അമേരിക്കന്‍ സൈന്യം. ഇറാന്‍ സൈനിക കമാന്റര്‍ ഖാസിം സുലൈമാനിയെ വധിച്ചതിന് പിന്നാലെയാണ് അമേരിക്ക പുതിയ രഹസ്യ നീക്കങ്ങള്‍ നടത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നത്.
ഇറാന്‍ നീക്കങ്ങളെ പ്രതിരോധിക്കാന്‍ ഇറാന്‍ അതിര്‍ത്തിയില്‍ രഹസ്യ സൈനിക താവളങ്ങളുടെ നിര്‍മാണം അമേരിക്ക ആരംഭിച്ചു. അമേരിക്കന്‍ സൈന്യം ഇറാഖ് വിട്ടുപോകണമെന്നാവശ്യപ്പെട്ട് വന്‍ പ്രതിഷേധം നടക്കവെയാണ് ഇറാനോട് ചേര്‍ന്ന ഇറാഖ് അതിര്‍ത്തിയില്‍ അമേരിക്ക സൈനിക താവളങ്ങള്‍ നിര്‍മിക്കുന്നത്. അവസരം ലഭിച്ചാല്‍ ശക്തമായ ആക്രമണം നടത്താനാണ് അമേരിക്കന്‍ സൈനിക നീക്കമെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.