പാലത്തില്‍ നിന്ന് ബസ് താഴേക്ക് പതിച്ചു ; 9 പേര്‍ മരിച്ചു, 41പേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

ഭുവനേശ്വര്‍ : ഒഡീഷയില്‍ പാലത്തില്‍ നിന്ന് ബസ് താഴേക്ക് പതിച്ച് ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. 41പേര്‍ക്ക് പരിക്ക്. ഗഞ്ചാം ജില്ലയിലെ ത്പ്താപാനി ഘാട്ടിന് സമീപമുള്ള പാലത്തില്‍ നിന്നാണ് ബസ് അപകടത്തില്‍പ്പെട്ടത്.

ഇന്ന് പുലര്‍ച്ച മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. ബെര്‍ഹാംപൂരില്‍ നിന്നും ടിക്രിയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. പരിക്കേറ്റവരെ ബെര്‍ഹാംപൂരിലും, ദിഗപഹാന്‍ഡിയിലുമുള്ള ആശുപത്രിയിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ബ്രേക്ക് തകരാറിലായതാണ് അപകടകാരണമെന്നാണ് സൂചന. പാലത്തിന്റെ കൈവരികള്‍ ഇടിച്ച് തകര്‍ത്ത് ബസ് താഴേക്ക് പതിക്കുകയായിരുന്നു. തലകീഴായാണ് ബസ് താഴേക്ക് പതിച്ചത്. ബസില്‍ ഉണ്ടായിരുന്നവര്‍ ഉറക്കത്തിലായിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...

നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
കൊച്ചി : നെടുമ്പാശേരിയിൽ സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...