പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ കൈകോര്‍ത്ത് ഇറാനും റഷ്യയും

For full experience, Download our mobile application:
Get it on Google Play

മോസ്കോ: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ കൈകോര്‍ത്ത് ഇറാനും റഷ്യയും. ഇറാനെ അകാരണമായി ആക്രമിച്ചതിന് ന്യായീകരണമില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പ്രതികരിച്ചു. ഒരുമിച്ച് പ്രവർത്തിക്കാമെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിൻ ഇറാനെ അറിയിച്ചു എന്നാണ് റിപ്പോര്‍ട്ട്. വ്ലാദിമിർ പുടിൻ ഇറാനിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള യുഎസിന്‍റെ ആക്രമണത്തിന് പിന്നാലെയാണ് കൂടിക്കാഴ്ച എന്നത് ഏറെ ശ്രദ്ധേയമാണ്. ഇറാന്‍റെ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് റഷ്യയുമായി കൂടുതല്‍ ഗൗരവമേറിയ കൂടിയാലോചനകള്‍ക്കായി ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി റഷ്യയിലെത്തിയത്. പുടിനുമായി കൂടിക്കാഴ്ചകളും നടന്നു.

ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ പ്രത്യേക കത്തുമായി ഇറാൻ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അറാഗ്ചി റഷ്യൻ തലസ്ഥാനമായ മോസ്കോയിലെത്തി. ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ സൈനിക ആക്രമണങ്ങൾക്ക് പിന്നാലെയാണ് റഷ്യയുടെ കൂടുതൽ സഹായം തേടിയുള്ള ഈ നിർണായക സന്ദർശനം. തിങ്കളാഴ്ച റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി അറാഗ്ചി കൂടിക്കാഴ്ച നടത്തി ഈ കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിലാണ് ഇസ്രയേല്‍-അമേരിക്കന്‍ രാജ്യങ്ങളുടെ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരണവുമായി വ്ലാദിമിർ പുടിന്‍ രംഗത്തെത്തിയത്. ഇറാനെതിരായ ആക്രമണങ്ങളെ ‘ഒരു പ്രകോപനവുമില്ലാത്ത ആക്രമണം’ എന്നാണ് പുടിന്‍ വിശേഷിപ്പിച്ചത്. അതിന് ഒരു ന്യായീകരണവുമില്ല എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വ്യാജ്യ സമ്മാനക്കൂപ്പൺ വഴി കണ്ണൂർ സ്വദേശി 3 കോടി തട്ടിയതായി പരാതി ; അന്വേഷണം...

0
കണ്ണൂർ : ലോട്ടറി നിയമങ്ങൾക്ക് വിരുദ്ധമായി സമ്മാനക്കൂപ്പൺ അച്ചടിച്ച് വിറ്റ കേസിലെ...

പിണറായി വിജയനെതിരെ ഇഡി ശുപാർശ: സർക്കാർ കേസ് എടുത്താൽ പ്രതിഷേധമുയർത്താൻ സിപിഎം

0
തിരുവനന്തപുരം : സിഎംആർഎൽ മാസപ്പടിയുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അഴിമതി...

സിപിഎമ്മിൽ ഫോൺ പരിശോധനാ വിവാദം ; ആരോപണം നിഷേധിച്ച് ജില്ലാ സെക്രട്ടറി വി.ജോയി

0
തിരുവനന്തപുരം : വാർത്ത ചോർത്തൽ കണ്ടെത്താൻ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളുടെ...

യുക്രെയ്ൻ-റഷ്യ സംഘർഷം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ താല്പര്യത്തെ സ്വാഗതം ചെയ്ത് റഷ്യ

0
കീവ്: യുക്രെയ്ൻ-റഷ്യ സംഘർഷം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ താല്പര്യത്തെ സ്വാഗതം ചെയ്ത് റഷ്യ....