ഖമനയിയുടെ സംസ്കാരം ഇന്ന് ; ഒളിവിൽ തുടർന്ന് മകൻ മുജ്തബ

For full experience, Download our mobile application:
Get it on Google Play

നജാഫ്/ടെഹ്റാൻ : മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ സംസ്കാരം ഇറാനിലെ മഷ്ഹദിൽ ഇന്നു നടക്കും. മകനും ഇപ്പോഴത്തെ പരമോന്നത നേതാവുമായ മുജ്തബ ഖമനയി പൊതുവേദികൾ ഒഴിവാക്കി ഒളിവിൽ തുടരുകയാണ്. മഷ്ഹദിലെ സംസ്കാരച്ചടങ്ങിലും മുജ്തബ പങ്കെടുക്കില്ല. ഇസ്രയേലും യുഎസും ചേർന്നു നടത്തിയ ഫെബ്രുവരി 28ലെ ആക്രമണത്തിൽ മുജ്തബയ്ക്കും സാരമായി പരുക്കേറ്റിരുന്നു. ആ ആക്രമണത്തിലാണ് ആയത്തുല്ല അലി ഖമനയിയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്. ആയത്തുല്ല അലി ഖമനയിയുടെ ശവപേടകവുമായി ഇറാഖിലെ ഷിയ പുണ്യനഗരമായ നജാഫിൽ ഇന്നലെ വിലാപയാത്ര നടന്നു. ഖമനയിയുടെ മൃതദേഹവും വഹിച്ചുള്ള വിമാനം ചൊവ്വാഴ്ച വൈകിട്ടാണ് നജാഫിലെത്തിയത്. ഇറാഖ് പ്രധാനമന്ത്രി അലി അൽ സെയ്ദി ഉൾപ്പെടെയുള്ളവർ ഏറ്റുവാങ്ങി. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും റവല്യൂഷനറി ഗാർഡ് സേന കമാൻഡർമാരും ഇറാഖിലെ വിലാപയാത്രയിലും പങ്കെടുത്തു. ഇറാഖിലെ മറ്റൊരു പുണ്യനഗരമായ കർബലയിലെ വിലാപയാത്ര കൂടി കഴിഞ്ഞ് മൃതദേഹം ഇറാനിൽ തിരിച്ചെത്തിക്കും.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കള്ളാടി മണ്ണിടിച്ചിൽ: ദുരന്തത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം മുഖപത്രം

0
തിരുവനന്തപുരം: വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം...

ഇ 20 പെട്രോൾ : സുരക്ഷിതമെന്ന് പ്രമുഖ വാഹന നിർമാണ കമ്പനികൾ

0
മുംബൈ : ഇന്ത്യൻ സാഹചര്യങ്ങളിൽ വാഹനങ്ങളിൽ 20 ശതമാനം എഥനോൾ ചേർന്ന...

പിഎസ്‌സി പരീക്ഷാ ക്രമക്കേട് ; ക്രൈംബ്രാഞ്ച് അന്വേഷണം ഉടൻ

0
തിരുവനന്തപുരം : പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ഉടൻ തുടങ്ങും....

സംഘടനാ തിരഞ്ഞെടുപ്പ് ; ‘അംഗീകൃത വിദ്യാർഥി’കളാകാനായി കെ.എസ്.യു.ക്കാർ

0
കൊല്ലം : സംഘടനാ തിരഞ്ഞെടുപ്പ് എത്തിയതോടെ ‘അംഗീകൃത വിദ്യാർഥി’കളാകാനുള്ള തിരക്കിൽ കെ.എസ്.യു.പ്രവർത്തകർ....