യുഎസുമായി ചേര്‍ന്ന് ഇസ്രായേല്‍ നടത്തിയ സംയുക്ത ആക്രമണത്തില്‍ പൊലിഞ്ഞത് 1937 പേരെന്ന് ഇറാന്‍

For full experience, Download our mobile application:
Get it on Google Play

തെഹ്‌റാന്‍: യുഎസുമായി ചേര്‍ന്ന് ഇസ്രായേല്‍ നടത്തിയ സംയുക്ത ആക്രമണത്തില്‍ ഇറാനില്‍ മാത്രമായി പൊലിഞ്ഞത് 1937 പേരെന്ന് ഇറാന്‍. 20,000-ലധികം പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തില്‍ അധ്യാപകരും വിദ്യാര്‍ഥികളുമടക്കം 250 പേരും കൊല്ലപ്പെട്ടെന്ന് ഇറാന്‍ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ആക്രമണത്തില്‍ സംസ്‌കാരിക കേന്ദ്രങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമടക്കം എഴുന്നൂറിലധികം കെട്ടിടങ്ങള്‍ക്ക് ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചുവെന്ന് ഹുസൈന്‍ സാദെഗിയെ ഉദ്ദരിച്ച് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യഥാര്‍ഥ കണക്കുകള്‍ നിലവില്‍ പുറത്തുവിട്ട ഔദ്യോഗിക കണക്കുകളെക്കാളും കൂടുതലായിരിക്കുമെന്നാണ് വിവരം.

അതേസമയം ഇറാനിലെ മിനാബ് സ്‌കൂളിനെതിരായ ഇസ്രായേല്‍ ആക്രമണത്തെ അതിശക്തമായി അപലപിച്ച ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി, ആക്രമണം മഞ്ഞുമലയുടെ മുകള്‍ഭാഗം പോലെ ചെറിയൊരു അംശം മാത്രമാണെന്നും അതിലും ക്രൂരമായ പല കാര്യങ്ങളും ഇസ്രായേലും യുഎസും ചെയ്തുകൂട്ടുന്നുണ്ടെന്നും പ്രതികരിച്ചു. ‘മിനാബ് സ്‌കൂളിനെതിരായ കിരാത ആക്രമണം വെറുമൊരു അംശം മാത്രമാണ്. ഇതിലും ക്രൂരവും പൈശാചികവുമായി കാര്യങ്ങളാണ് ഇവര്‍ ചെയ്തുകൂട്ടുന്നത്. തങ്ങളെന്ത് തന്നെ ചെയ്താലും ആരും ശിക്ഷിക്കുകയില്ലെന്ന തോന്നലിലാണ് ഇത്രയും മനുഷ്യത്വവിരുദ്ധമായ കാര്യങ്ങളിലേക്ക് അവരെത്തുന്നത്. ഷജറ ത്വയ്യിബെ ഗേള്‍സ് സ്‌കൂളിനെതിരെയുള്ള ആക്രമണമെന്നത് യുദ്ധക്കുറ്റവും മനുഷ്യത്വവിരുദ്ധമായ പ്രവൃത്തിയുമാണ്. തങ്ങളുടെ ആക്രമണത്തെ ന്യായീകരിക്കുന്നതിനായി യുഎസ് പലതരത്തിലുമുള്ള പരാമര്‍ശങ്ങളും നടത്തുകയാണ്’. അരാഗ്ചി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷച്ചെലവ് ചുരുക്കി മാതൃകയായി പ്രവാസികൾ; സ്വരൂപിച്ച മൂന്ന് ലക്ഷം രൂപ രാജേഷിന്റെ കുടുംബത്തിന് കൈമാറി

0
കൊച്ചി: ചെറുപുഴ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം; ചേന്തി അനിൽ അടക്കമുള്ളവർക്കെതിരെ കേസ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വഴിയിൽ തടഞ്ഞതിൽ കേസ്. ഡിസിസി...

യാത്രാവിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ച് അടിയന്തര സാഹചര്യം; പരിക്കുകളൊന്നുമില്ലാതെ എല്ലാവരും സുരക്ഷിതർ

0
ബിലാസ്പൂർ: ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. ഛത്തീസ്ഗഡിലെ ബിലാസ്പൂരിലെ ബിലാസ ദേവി...

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സൈന്യത്തെ അയക്കാമെന്ന ഇന്ത്യയുടെ വാഗ്ദാനം നിരസിച്ച് നേപ്പാൾ

0
ന്യൂഡൽഹി: നേപ്പാളിൽ രക്ഷാപ്രവർത്തനത്തിന് സൈന്യത്തെയും എൻ ഡി ആർ എഫ് സംഘത്തെയും...