ഇസ്രയേലുമായുള്ള സംഘർഷം ; ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ

For full experience, Download our mobile application:
Get it on Google Play

ടെഹ്‌റാന്‍ : ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ എണ്ണക്കടത്ത് പാതയായ ഹോര്‍മുസ് കടലിടുക്ക് അടച്ചതായി ഇറാൻ. ഇറാന്റെ ഐആർജിസിയാണ് ഇക്കാര്യം അറിയിച്ചതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇസ്രയേലുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആണ്
ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചത്. ഹോർമുസ് കടലിടുക്ക് കടക്കാൻ ഒരു കപ്പലിനും അനുവാദമില്ലെന്നും പ്രഖ്യാപനം. ഒമാൻ, യുഎഇ, ഇറാൻ എന്നീ രാജ്യങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഭാ​ഗമാണ് ഹോർമുസ് കടലിടുക്ക്.

ആഗോള ദ്രവീകൃത പ്രകൃതിവാതക വിതരണത്തിന്റെ 20-30 ശതമാനത്തിലധികവും ഹോർമുസിലൂടെയാണ് നടക്കുന്നത്. അറേബ്യൻ ഗൾഫിൽ പ്രവർത്തിക്കുന്ന കപ്പലുകളിൽ നിന്ന് ഹോർമുസ് കടലിടുക്ക് അടച്ചിട്ടതായി അവകാശപ്പെടുന്ന സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്ന് നിരവധി റിപ്പോർട്ടുകൾ ലഭിച്ചതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) പറഞ്ഞു.

ലോകത്തെ പ്രധാന എണ്ണപാതയായ ഹോർമുസ് കടലിടുക്ക് അടയ്ക്കപ്പെട്ടാൽ, ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ പകുതിയോളം തടസ്സപ്പെടും. ഇറാഖ്, സൗദി അറേബ്യ, യുഎഇ, കുവൈറ്റ് എന്നീ രാജ്യങ്ങളില്‍ നിന്നായി പ്രതിദിനം ഏകദേശം 2.6 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് ഹോര്‍മുസ് വഴി ഇന്ത്യയിലേക്ക് എത്തുന്നത്. ഹോർമുസ് കടലിടുക്ക് അടച്ചതിനാൽ ഇന്ത്യ മറ്റ് വഴികൾ തേടിയേക്കും.

മുതിർന്ന നേതാക്കളെ ലക്ഷ്യമിട്ടും ഇറാൻ സർക്കാരിന്റെ പതനത്തിന് ആഹ്വാനം ചെയ്തും ശനിയാഴ്ച അമേരിക്കയും ഇസ്രയേലും ഇറാനിലുടനീളം ആക്രമണം നടത്തിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഈ സംഭവം. ഇസ്രയേലിനും യുഎസ് താവളങ്ങൾ സ്ഥിതി ചെയ്യുന്ന നിരവധി ഗൾഫ് രാജ്യങ്ങൾക്കും നേരെ മിസൈൽ ആക്രമണങ്ങൾ നടത്തി ടെഹ്‌റാൻ തിരിച്ചടിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാണിജ്യ വിക്ഷേപണ വാഹനങ്ങളുടെ നിർമ്മാണം സ്വകാര്യ കമ്പനികൾക്ക്; ഐഎസ്ആർഒ ഇനി ഗവേഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും

0
ന്യൂഡല്‍ഹി: വിക്ഷേപണ വാഹനങ്ങളും ഉപഗ്രഹങ്ങളും നിര്‍മിക്കുന്നതില്‍ നിന്നും ഐഎസ്ആര്‍ഒ പൂര്‍ണമായും പിന്മാറുന്നുവെന്ന്...

താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്

0
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്....

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന്...

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...