ചർച്ചക്ക് മുമ്പ് മരവിപ്പിച്ച സ്വത്ത് നൽകണമെന്ന് ഇറാൻ

For full experience, Download our mobile application:
Get it on Google Play

ടെഹ്റാൻ: ചർച്ചക്ക് മുമ്പ് മരവിപ്പിച്ച സ്വത്ത് നൽകണമെന്ന് ഇറാൻ. ലബനിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ മുന്നറിയിപ്പ് നൽകി. പ്രതിനിധി സംഘത്തെയും ഇറാൻ തീരുമാനിച്ചിട്ടില്ല. ആവശ്യങ്ങൾ അം​ഗീകരിച്ചാൽ മാത്രം തീരുമാനമെന്നാണ് ഇറാന്റെ നിലപാട്. ജനങ്ങൾക്ക് ഇറാൻ സേന സ്ഫോടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹോർമുസിൽ പണം ഈടാക്കുമെന്ന് ഇറാൻ അറിയിച്ചു. പശ്ചിമേഷ്യയിലെ സമാധാന കരാറിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നിർണായക ചർച്ച നാളെ ഇസ്ലാമാബാദിൽ നടക്കും. യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഇസ്ലാമാബാദിലെത്തും. കൂടിക്കാഴ്ചയ്ക്ക് മുന്പ് ലെബനനിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന നിലപാടിലാണ് ഇറാൻ.

ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ വിട്ടു നൽകാതെ ചർച്ചയ്ക്ക് ആളെ അയക്കില്ലെന്നാണ് ഇറാൻ നിലപാട്. ചർച്ചയിൽ പ്രതീക്ഷയുണ്ടെന്നും എന്നാൽ കബളിപ്പിക്കാൻ ശ്രമിച്ചാൽ അമേരിക്ക വഴങ്ങില്ലെന്നും ജെ.ഡി.വാൻസ് വ്യക്തമാക്കി. ലെബനോനിൽ ഇസ്രയേൽ ആക്രമണം തുടരുകയാണ്. വടക്കൻ ഇസ്രയേലിലേക്ക് ഹിസ്ബുള്ള മിസൈൽ തൊടുത്തു. ലെബനനിൽ വെടിനിർത്തൽ ഇല്ലെന്ന് ആവർത്തിക്കുകയാണ് അമേരിക്കയും ഇസ്രയേലും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മന്ത്രിമാര്‍ക്ക് പാര്‍ട്ടിയുടെ നിയന്ത്രണമില്ല’ ; വിമര്‍ശനവുമായി മുസ്‌ലിം ലീഗ് ഭാരവാഹികള്‍

0
മഞ്ചേശ്വരം : മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്ക്...

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...