ചരിത്രം കുറിച്ച് ആർട്ടെമിസ് 2 സംഘം ഭൂമിയിലേക്ക് തിരിച്ചെത്തി

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക്: ചരിത്രം കുറിച്ച് ആർട്ടെമിസ് 2 സംഘം ഭൂമിയിലേക്ക് തിരിച്ചെത്തി. ചന്ദ്രനെ ചുറ്റിയ പേടകം ഇന്ത്യന്‍ സമയം പുലർച്ചെ 5.07നാണ് പേടകം ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ചത്. 5.37ന് സാന്റിയാഗോ തീരത്തോട് ചേർന്ന് ശാന്ത സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ നടന്നു. അമ്പത്തിനാല് വർഷത്തിന് ശേഷമാണ് മനുഷ്യർ ചന്ദ്രന്റെ മറുപുറം കണ്ട് തിരിച്ചെത്തിയിരിക്കുന്നത്. ഭൂമിയിൽ നിന്ന് കാണാൻ കഴിയാത്ത ചന്ദ്രന്റെ വശം കണ്ടാണ് ഒറയോൺ പേടകം ചന്ദ്രനെ ചുറ്റി വന്നത്. നാലേ കാലിന് ചന്ദ്രൻ്റെ പിന്നിലേക്ക് പോയ പേടകവുമായി നാൽപ്പത് മിനുട്ടോളം ഭൂമിയിൽ നിന്നുള്ള ബന്ധമില്ലായിരുന്നു.

പുത്തൻ നാഴികക്കല്ലുകൾ സ്വന്തം പേരിൽ എഴുതിചേർത്ത് ആർട്ടെമിസ് 2 ദൗത്യസംഘം. ഭൂമിയിൽ നിന്ന് എറ്റവും കൂടുതൽ ദൂരം അകലേക്ക് സഞ്ചരിച്ച മനുഷ്യരാണിപ്പോൾ ആർട്ടെമിസ് 2 സംഘത്തിലെ നാല് പേർ. 1970ൽ ഭൂമിയിൽ നിന്ന് 4,00,171 കിലോമീറ്റർ അകലെ വരെ സഞ്ചരിച്ച അപ്പോളോ 13 സംഘത്തിന്റെ 1970ലെ റെക്കോർ‍ഡ് ഇന്നലെ രാത്രി 11:26നാണ് ഒറയോൺ ഇന്റഗ്രിറ്റി പേടകം മറികടന്നത്. ഇന്ന് പുലർച്ചെ 4:37ന് ഭൂമിയിൽ നിന്ന് നാല് ലക്ഷത്തി 6,771 കിലോമീറ്റർ അകലെ വരെ പേടകമെത്തി. ഇനി ഇതാണ് മനുഷ്യൻ ഭൂമിയിൽ നിന്ന് സഞ്ചരിച്ച പരമാവധി ദൂരം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആർ സുഗതന്‍റെ സത്യപ്രതിജ്ഞ ചടങ്ങ് വിയ്യൂർ ജയിലിൽ നടത്തണം എന്ന കോടതി വിധിയെ സ്വാഗതം...

0
തിരുവനന്തപുരം: വാഴോട്ടുകോണം കൗൺസിലർ ആർ സുഗതന്‍റെ സത്യപ്രതിജ്ഞ ചടങ്ങ് വിയ്യൂർ ജയിലിൽ...

ആറ് വയസ്സുകാരിയായ കൊച്ചുമകളെക്കൊണ്ട് കാർ ഓടിപ്പിച്ച എസ്ഐക്ക് സസ്പെൻഷൻ

0
ഹൈദരാബാദ്: തിരക്കേറിയ റോഡിലൂടെ ആറ് വയസ്സുകാരിയായ കൊച്ചുമകളെക്കൊണ്ട് കാർ ഓടിപ്പിച്ച തെലങ്കാനയിലെ...

വടക്കൻ പറവൂരിൽ ഹോട്ടലിൽ നിന്ന് വാങ്ങിയ മുട്ടക്കറിയിൽ ഒച്ചിനെ കണ്ടെന്ന് പരാതി

0
കൊച്ചി: വടക്കൻ പറവൂരിലെ ചായപ്പീടിക’ ഹോട്ടലിൽ നിന്ന് വാങ്ങിയ മുട്ടക്കറിയിൽ ഒച്ചിനെ കണ്ടെന്ന്...

വേനലവധിക്കാലത്ത് ദീർഘയാത്രയ്ക്ക് ഒരുങ്ങുന്ന വാഹന ഉടമകൾക്ക് നിർണായക മുന്നറിയിപ്പുമായി ദുബായ് മുനിസിപ്പാലിറ്റി

0
ദുബായ്: വേനലവധിക്കാലത്ത് ദീർഘയാത്രയ്ക്ക് ഒരുങ്ങുന്ന വാഹന ഉടമകൾക്ക് നിർണായക മുന്നറിയിപ്പുമായി...