ഇറാനും യു.എസ്-ഇസ്രയേൽ സഖ്യവും തമ്മിലുള്ള യുദ്ധത്തിൽ താത്കാലികാശ്വാസമെന്ന വാർത്തകൾ തള്ളി ഇറാൻ

For full experience, Download our mobile application:
Get it on Google Play

ടെഹ്റാൻ : ഇറാനും യു.എസ്-ഇസ്രയേൽ സഖ്യവും തമ്മിലുള്ള യുദ്ധത്തിൽ താത്കാലികാശ്വാസമെന്ന വാർത്തകൾ തള്ളി ഇറാൻ. യുഎസ് പ്രസിഡന്‍റുമായി ഒരു സമാധാന ച‍ർച്ചയും നടന്നിട്ടില്ലെന്ന് ഇറാൻ പ്രതികരിച്ചു. സംഘർഷത്തിന് സമ്പൂർണ പരിഹാരമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ഇറാനുമായി നടത്തിയ ചർച്ചയിൽ ക്രിയാത്മകമായ പുരോഗതിയുണ്ടായെന്ന് യു.എസ്. സമാധാനത്തിന് ഇറാന് ഒരവസരം കൂടി നൽകുന്നുവെന്ന് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ദ്വിദിന ചർച്ചക്ക് ശേഷം പ്രതികരിച്ചിരുന്നു. ഇറാനുമായി ചർച്ചകൾ തുടരുന്നുവെന്നും ട്രംപ് പറഞ്ഞു. വിശാലമായ ഒരു കരാർ ഉണ്ടാക്കാൻ കഴിയുമോ എന്ന് നിർണയിക്കാൻ ചർച്ചകൾ നടക്കുന്നുണ്ട്. ഇത്തവണ ഇറാൻ ഗൗരവമായാണ് കാര്യങ്ങൾ എടുക്കുന്നത്. അവർ ഒരു തീർപ്പുകൽപ്പിക്കാൻ ആഗ്രഹിക്കുന്നു, സമാധാനം ആഗ്രഹിക്കുന്നു’- ട്രംപ് പറഞ്ഞു.

യു.എസുമായുള്ള ചർച്ചകൾ നടക്കുന്നില്ലെന്നാണ് ഇറാൻ പറയുന്നത്. ട്രംപിന്‍റെ അവകാശ വാദങ്ങളെക്കുറിച്ചുള്ള വാ‍ർത്തകൾ വ്യാജമാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ വ്യക്തമാക്കി. ഇത് ക്രൂഡ് ഓയിൽ അടക്കമുള്ള വിപണിയെ കൃത്രിമമായി നിയന്ത്രിക്കാൻ വേണ്ടിയുള്ള വ്യാജ വാർത്തകളാണെന്നാണ് ഇറാൻ പറയുന്നത്. യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയിൽ ആഗോള വിപണികളിൽ നേരിയ ഉണർവ് സംഭവിച്ചിരുന്നു. എണ്ണവിലയും താഴുന്നു. ഇതാണ് ഇത്തരം വാർത്തകളിലൂടെ അമേരിക്ക ലക്ഷ്യമിടുന്നതെന്നാണ് ഇറാൻ പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...

എൽപിജി വിതരണ ശൃംഖല വിപുലീകരിക്കാൻ വൻ പദ്ധതി; 7000 കോടി നിക്ഷേപവുമായി ഗെയ്‌ൽ

0
ന്യൂഡൽഹി : രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന 1800 കിലോമീറ്റർ നീളമുള്ള...