യുഎസുമായി കൂടുതല്‍ ചര്‍ച്ചകള്‍ക്കില്ലെന്ന് വ്യക്തമാക്കി ഇറാന്‍

For full experience, Download our mobile application:
Get it on Google Play

തെഹ്‌റാന്‍: യുഎസുമായി കൂടുതല്‍ ചര്‍ച്ചകള്‍ക്കില്ലെന്ന് വ്യക്തമാക്കി ഇറാന്‍. ഇതോടെ പാക് തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ നടക്കുന്ന രണ്ടാംവട്ട സമാധാന ചര്‍ച്ചയില്‍ ഇറാന്‍ പങ്കെടുക്കില്ലെന്ന് ഉറപ്പായി. വെടിനിര്‍ത്തല്‍ ധാരണകള്‍ യുഎസ് ലംഘിക്കുകയാണെന്നും മുന്‍ അനുഭവങ്ങളില്‍ നിന്നും അവര്‍ പാഠം പഠിക്കുന്നില്ലെന്നും ഇറാന്‍ വിദേശകാര്യ വക്താവ് പറഞ്ഞു.’യുഎസുമായുള്ള ചര്‍ച്ചകളില്‍ ഒരിക്കലും നല്ല ഫലം ഉണ്ടാകാന്‍ പോകുന്നില്ല. മുന്‍ അനുഭവങ്ങളില്‍ നിന്നും അവര്‍ പാഠം പഠിക്കുന്നില്ല. നേരത്തെയുണ്ടായിരുന്ന വെടിനിര്‍ത്തല്‍ ധാരണകള്‍ തുടക്കം മുതല്‍ക്കേ യുഎസ് ലംഘിച്ചു. ഇക്കാര്യം മധ്യസ്ഥ രാജ്യമായ പാകിസ്താനെ അറിയിച്ചിട്ടുണ്ട്. ഹോര്‍മുസില്‍ നാവിക ഉപരോധം ഏര്‍പ്പെടുത്തിയത് വെടിനിര്‍ത്തല്‍ ധാരണയുടെ ലംഘനമാണ്. മുന്‍ ചര്‍ച്ചകളുടെ സമയത്ത് പോലും യുഎസ് ഇറാനെ ആക്രമിച്ചു. അത് ഞങ്ങള്‍ക്ക് മറക്കാനാവില്ല. രാജ്യതാല്‍പര്യങ്ങള്‍ക്കു വേണ്ടി പ്രതിരോധിച്ച് മുന്നോട്ടുപോകുന്നത് തുടരും. യുഎസും ഇസ്രായേലും ചേര്‍ന്ന് പുതിയ ആക്രമണം തുടങ്ങിയാല്‍ ഞങ്ങളുടെ സായുധസേനയും വെറുതെയിരിക്കില്ല’ -വിദേശകാര്യ വക്താവ് പറഞ്ഞു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇരട്ട ഭൂചലനത്തിൽ പകച്ച് വെനസ്വേല ; 235 മൃതദേഹങ്ങൾ കണ്ടെത്തി

0
കാരക്കസ്: വെനസ്വേലയെ ദുരന്തഭൂമിയാക്കിയ ഇരട്ട ഭൂചലനത്തിൽ 235 മൃതദേഹങ്ങൾ കണ്ടെത്തി. തകർന്ന...

ഒന്നരമാസം മുൻപ് സുഹൃത്ത് ജീവനൊടുക്കി ; ദുഃഖം സഹിക്കാനാവാതെ തൂങ്ങിമരിച്ച് 15കാരി

0
തിരുവനന്തപുരം: പത്താംക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാട്ടാക്കട കുളത്തുമ്മൽ...

നഗരസഭയിലെ കൈയാങ്കളി ; ഇരു വിഭാഗത്തിനെതിരെയും കേസെടുത്ത് പോലീസ്

0
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷത്തിൽ ഇരു വിഭാഗത്തിനെതിരെയും കേസെടുത്ത് പോലീസ്. എൽഡിഎഫ്...

തൃപ്പൂണിത്തുറയ്ക്ക് സമീപം രണ്ട് വാടക വീടുകളിലായി വർഷങ്ങളായി താമസം ; ആറ് ബംഗ്ലാദേശികൾ അറസ്റ്റിൽ

0
എറണാകുളം: തൃപ്പൂണിത്തുറയ്ക്ക് സമീപം എരൂരിൽ അനധികൃതമായി താമസിച്ചിരുന്ന ബംഗ്ലാദേശികളെ പോലീസ് പിടികൂടി....