ഹോർമൂസ് കടലിടുക്കിലടക്കം അമേരിക്ക തുടരുന്ന ഉപരോധം അവസാനിപ്പിക്കണമെന്ന അന്ത്യശാസനവുമായി ഇറാൻ

For full experience, Download our mobile application:
Get it on Google Play

ടെഹ്റാൻ: ഹോർമൂസ് കടലിടുക്കിലടക്കം അമേരിക്ക തുടരുന്ന ഉപരോധം അവസാനിപ്പിക്കണമെന്ന അന്ത്യശാസനവുമായി ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ. ഇതുവരെ ഇറാന്റെ ക്ഷമ എന്താണെന്ന് ലോകം കണ്ടു. എന്നാൽ ഇനിയും ഞങ്ങൾക്ക് ക്ഷമിക്കാനാകില്ല. നാവിക ഉപരോധം തുടരുന്നത് ക്ഷമിക്കാൻ ഇറാന് കഴിയില്ലെന്നും മസൂദ് പെസഷ്കിയാൻ വ്യക്തമാക്കി. ഈ നാവിക ഉപരോധവും യുദ്ധം തന്നെയെന്നും ഇനിയും തുടർന്നാൽ കടുത്ത തീരുമാനമെടുക്കുമെന്നും ഇറാൻ പ്രസിഡന്‍റ് മുന്നറിയിപ്പ് നൽകി. പശ്ചിമേഷ്യൻ സംഘർഷത്തിൽ അമേരിക്ക ദയനീയമായി പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി നേരത്തെ ഇറാൻ പരമോന്നത നേതാവിന്‍റെ പുതിയ സന്ദേശവും പുറത്തുവന്നിരുന്നു.

മിസൈൽ, ആണവ ശേഷികളിൽ അമേരിക്കയ്ക്ക് വഴങ്ങില്ലെന്നും മുജ്തബ ഖമനെയി വ്യക്തമാക്കിയിരുന്നു. ഹോർമൂസ് നിയന്ത്രിക്കാൻ ഇറാൻ ഏർപ്പെടുത്തിയ പുതിയ സംവിധാനം മേഖലയ്ക്ക് പുരോഗതി നൽകുമെന്നും, ഭാവിയിൽ അമേരിക്കയ്ക്ക് മേഖലയിൽ സ്ഥാനമുണ്ടാകില്ലെന്നുമാണ് പരമോന്നത നേതാവിന്‍റെ സന്ദേശത്തിൽ പറയുന്നത്. ഇതോടെ അമേരിക്ക – ഇറാൻ സമാധാന ചർച്ചകളുടെ സ്ഥിതിയെന്താകുമെന്നതിൽ ആകാംക്ഷയേറി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...