കേരളത്തിൽ തൂക്കുസഭയ്ക്കുള്ള സാധ്യത പ്രവചിച്ച് ടുഡെയ്‌സ് ചാണക്യ എക്‌സിറ്റ് പോൾ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: കേരളത്തിൽ തൂക്കുസഭയ്ക്കുള്ള സാധ്യത പ്രവചിച്ച് ടുഡെയ്‌സ് ചാണക്യ എക്‌സിറ്റ് പോൾ. യുഡിഎഫ് 60 മുതൽ 78 വരെ സീറ്റുകളും എൽഡിഎഫ് 55 മുതൽ 73 വരെ സീറ്റുകളും നേടാമെന്ന് എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. അതേസമയം ബിജെപി 3 മുതൽ 11 സീറ്റുകൾ വരെ നേടാമെന്നും എൽഡിഎഫും യുഡിഎഫും അധികാരത്തിലേറാനുള്ള സാധ്യതയുണ്ടെന്നും എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന എക്‌സിറ്റ് പോളുകളിലെല്ലാം യുഡിഎഫ് ഭരണത്തിലേറുമെന്നാണ് പ്രവചിച്ചിരുന്നത്.

എൽഡിഎഫിന് തുടർഭരണ സാധ്യതയില്ലെന്നുമായിരുന്നു എക്‌സിറ്റ് പോൾ ഫലങ്ങൾ. എന്നാൽ ഇതാദ്യമായാണ് എൽഡിഎഫിന് തുടർഭരണസാധ്യത നിലനിർത്തിക്കൊണ്ടുള്ള എക്‌സിറ്റ് പോൾ ഫലം പുറത്തുവരുന്നത്. എൽഡിഎഫ് 64 സീറ്റുകൾ നേടുമെന്നാണ് ടുഡെയ്‌സ് ചാണക്യയുടെ എക്‌സിറ്റ് പോൾ പ്രവചിക്കുന്നതെങ്കിലും പരമാവധി ഒൻപത് സീറ്റുകൾ അധികമായി നേടാനുള്ള സാധ്യതയും പ്രവചിക്കുന്നു. അതായത് എൽഡിഎഫ് 73 സീറ്റുകൾ വരെ നേടാമെന്നർഥം. കേവലഭൂരിപക്ഷം മറികടന്ന് അധികാരത്തിലെത്താനുള്ള സാധ്യത ഈ എക്‌സിറ്റ് പോൾ പ്രവചിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...