സയണിസ്റ്റുകൾക്ക് വലിയ തെറ്റ് പറ്റി ; മരണശേഷം ഖമേനിയുടെ എക്സ് അക്കൗണ്ടിൽ നിന്ന് പുതിയ പോസ്റ്റ്

For full experience, Download our mobile application:
Get it on Google Play

ടെഹ്റാൻ : ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ട ശേഷം അദ്ദേഹത്തിന്റെ എക്‌സ് എക്കൗണ്ടിൽ പുതിയ പോസ്റ്റ്. ഇസ്രയേലിന് ശക്തമായ മുന്നറിയിപ്പാണ് ഇറാൻറെ പരമോന്നത നേതാവ് അലി ഖമേനിയുടെ മരണശേഷം അദ്ദേഹത്തിന്റെ എക്സ് അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട ആദ്യ പോസ്റ്റിലുള്ളത്. ‘സയണിസ്റ്റ് ഭരണകൂടത്തിന് വലിയ തെറ്റ് പറ്റി, ദൈവത്തിന്റെ കൃപയാൽ അതിന്റെ അനന്തരഫലങ്ങൾ ഭരണകൂടത്തെ നിരാശയിലാക്കും’ എന്നാണ് കുറിപ്പ് വിശദമാക്കുന്നത്.

മിസൈലുകൾ നിർമ്മിക്കുന്നതും ലക്ഷ്യസ്ഥാനങ്ങളിൽ പതിക്കുന്നതും ചിത്രീകരിക്കുന്ന ഒരു എഐ ചിത്രം ഉൾപ്പെടുത്തിയാണ് ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഫെബ്രുവരി 28-ന് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഖമേനി കൊല്ലപ്പെട്ടതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം അതിരൂക്ഷമായി തുടരുകയാണ്. ഖമേനിയുടെ മരണശേഷം ഇറാൻറെ അടുത്ത നീക്കങ്ങൾ എന്തായിരിക്കുമെന്ന കാര്യത്തിൽ ലോകരാജ്യങ്ങൾക്കിടയിൽ വലിയ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഗുരുതര പ്രത്യാഘാതമുണ്ടാവുമെന്ന മുന്നറിയിപ്പുമായി കുറിപ്പ്.

ഇറാന്റെ മിസൈൽ ആക്രമണങ്ങൾക്ക് റഷ്യൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായം ലഭിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളും ഇതിനോടകം പുറത്ത് വന്നിരുന്നു. മേഖലയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെയും ഇറാൻ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. നിരുപാധികം കീഴടങ്ങുകയല്ലാതെ ഇറാന് മുന്നിൽ മറ്റ് വഴികളില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചത്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വാതന്ത്യദിനത്തിൽ സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് പൂട്ട്

0
ന്യൂഡൽഹി : സ്വാതന്ത്യദിനത്തിൽ സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് പൂട്ട്. മണിക്കൂറുകൾക്കുള്ളിൽ...

മലപ്പുറത്ത് എലിപ്പനി ആശങ്ക; സ്ഥിരീകരിച്ചത് കേസുകൾ 116

0
മലപ്പുറം: ജില്ലയില്‍ എലിപ്പനി കേസുകള്‍ ആശങ്കാജനകമായി ഉയരുന്നു. ഇതുവരെ 116...

ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ടു; ചരക്കുലോറി കെട്ടിടത്തിലേക്ക് ഇടിച്ചു കയറി അപകടം

0
മലപ്പുറം: മലപ്പുറത്ത് നിയന്ത്രണം നഷ്ടപ്പെട്ട ചരക്കുലോറി കെട്ടിടത്തിലേക്ക് ഇടിച്ചു കയറി...

നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ കുട്ടിയുടെ മുത്തശ്ശി വെട്ടിപ്പരിക്കേൽപ്പിച്ചു

0
കരൂർ: തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ...