ഓപ്പറേഷൻ സൈ ഹൈണ്ട് 2.0ൽ റൂറൽ ജില്ലയിൽ 16 പേർ അറസ്റ്റിലായി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഓപ്പറേഷൻ സൈ ഹൈണ്ട് 2.0ൽ റൂറൽ ജില്ലയിൽ 16 പേർ അറസ്റ്റിലായി. പതിമൂന്നുപേരെ റിമാൻഡ് ചെയ്തു. 36 എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഒൻപത് ഡിവൈസുകൾ കണ്ടുകെട്ടി. അറക്കപ്പടി മണ്ണൂപ്പറമ്പിൽ അഫ്സൽ, വെങ്ങോല പട്ടരുമഠം ഇബ്രാഹിം ബാദുഷ, പള്ളിക്കര മംഗലം കുന്നേൽ റെജി, ഏനാനല്ലൂർ പീടിയേക്കൽ ഭസിത് ഷമീർ, പോത്താനിക്കാട് കല്ലറക്കുടിയിൽ ഫെബിൻസ് ബഷീർ, വെള്ളൂർക്കുന്നം പാലക്കാട് പുത്തൻപുരയിൽ നൗഷാദ്, പട്ടാമ്പിയിൽ ഷമീർ, മേക്കടമ്പ് കാളൻകുടിയിൽ അനന്തു അശോകൻ, മുളവൂർ കൂവക്കാട് ഫരീദുദീൻ, മാറാടി പടിഞ്ഞാറേക്കുടിയിൽബിജു, പല്ലാരിമംഗലം അട്ടായം ഷാ മോൻ, ഏനാനല്ലൂർ പൊറ്റക്കണ്ടത്തിൽ മുഹമ്മദ് അജ്മൽ, കല്ലൂർക്കാ‌ട് വാകമറ്റത്തിൽ അബിൻ എന്നിവരെയാണ് റിമാൻഡ് ചെയ്തത്.

ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തിയവർ, ബാങ്ക് അക്കൗണ്ടുകൾ എടുത്ത് മറ്റുള്ളവർക്ക് നൽകിയവർ, അക്കൗണ്ടിലേക്ക് വന്ന മറ്റൊരാളുടെ പണം ചെക്ക്, എ.ടി.എം കാർഡ് എന്നിവ ഉപയോഗിച്ച് പിൻവലിച്ചവർ തുടങ്ങിയവരാണ് പിടിയിലായവർ. ലക്ഷങ്ങളുടെ പണമിടപാടാണ് ഇവരുടെ അക്കൗണ്ടിലൂടെ നടന്നിട്ടുള്ളത്. ബാങ്ക് അക്കൗണ്ടുകൾ എടുത്ത് കൈമാറ്റം ചെയ്യുന്നത് ഗുരുതരമായ കുറ്റമാണെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അവഹേളിച്ചുവെന്ന് ആരോപിച്ച് ജനം ടിവി ചാനലിനെതിരെ ഡിജിപിക്ക് പരാതി നൽകി...

0
പാലക്കാട്: സ്വാതന്ത്ര്യദിന പോസ്റ്ററിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അവഹേളിച്ചുവെന്ന് ആരോപിച്ച് ജനം...

റേഷൻ വിതരണ രംഗത്ത് വിപ്ലവകരമായ മാറ്റവുമായി ഛത്തിസ്ഗഡ് സർക്കാർ

0
റായ്പൂർ: റേഷൻ വിതരണ രംഗത്ത് വിപ്ലവകരമായ മാറ്റവുമായി ഛത്തിസ്ഗഡ് സർക്കാർ....

പ്രവാസി മലയാളികളെ കൊള്ളയടിച്ച് വിമാന കമ്പനികൾ

0
തിരുവനന്തപുരം: പ്രവാസി മലയാളികളെ കൊള്ളയടിച്ച് വിമാന കമ്പനികൾ. ഓണാവധി കഴിഞ്ഞ് മടങ്ങിപ്പോകുന്ന...

കുടുംബതർക്കത്തിനിടെ 11 മാസം മാത്രം പ്രായമുള്ള മകളെ നദിയിലേക്ക് വലിച്ചെറിഞ്ഞ് അച്ഛൻ

0
ആഗ്ര: കുടുംബതർക്കത്തിനിടെ 11 മാസം മാത്രം പ്രായമുള്ള മകളെ നദിയിലേക്ക് വലിച്ചെറിഞ്ഞ്...