Sunday, December 3, 2023 1:30 pm

ഇറാഖിലെ സൈനിക താവളങ്ങൾക്കെതിരെ വീണ്ടും ഇറാൻ റോക്കറ്റാക്രമണം ; പതിച്ചത് അതീവസുരക്ഷാ മേഖലയിൽ     

ബാഗ്ദാദ്: ഇറാഖിലെ സൈനിക താവളങ്ങൾക്കെതിരെ ആക്രമണം നടത്തി അധികമാകും മുൻപ് വീണ്ടും ഇറാൻ റോക്കറ്റാക്രമണം നടത്തിയെന്ന് റിപ്പോർട്ട്. ബാഗ്ദാദിലെ അമേരിക്കയുടേതുൾപ്പെടെയുള്ള എംബസികൾ സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് ഇറാൻ ആക്രമണം നടത്തിയതെന്നാണ്‌ പുറത്തുവരുന്ന വാർത്തകൾ.

ncs-up
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow

ഇറാന്റെ രണ്ട് റോക്കറ്റുകളാണ് ബുധനാഴ്ച അർദ്ധരാത്രിയോടെ ഇവിടെയുള്ള ‘ഗ്രീൻ സോൺ’ എന്നറിയപ്പെടുന്ന അതീവസുരക്ഷാ മേഖലയിൽ പതിച്ചത്.  അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എ.എഫ്.പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. എ.എഫ്.പിയുടെ രണ്ട് കറസ്പോണ്ടന്റുകൾ ബുധനാഴ്ച രാത്രി രണ്ട് വലിയ സ്ഫോടനത്തിന്റെ ശബ്ദങ്ങളും തുടർന്ന് അപായസൂചന നൽകികൊണ്ടുള്ള സൈറണുകളും കേട്ടിരുന്നു. ഇന്നലെ ഇറാഖിലെ രണ്ട് അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തിരിക്കുന്നു. ഈ ആക്രമണം നടന്ന് 24 മണിക്കൂറുകൾ കഴിഞ്ഞ ശേഷമായിരുന്നു രണ്ടാമത്തെ ആക്രമണം.

ഇന്നലെ രണ്ട് അമേരിക്കൻ സൈനിക കേന്ദ്രങ്ങളിൽ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ മരണപ്പെട്ടത് 80 അമേരിക്കക്കാരെന്നാണ് വാർത്തകൾ വന്നിരിക്കുന്നത്. അന്താരാഷ്ട്ര മാദ്ധ്യമമായ ‘അൽ ജസീറ’യാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇറാന്റെ ആക്രമണത്തിൽ വൻ നാശനഷ്ടങ്ങളാണ് സൈനിക കേന്ദ്രങ്ങളിൽ ഉണ്ടായിരിക്കുന്നതെന്നും വിവരമുണ്ട്. എന്നാൽ ആക്രമണത്തിൽ ആരും മരണപ്പെട്ടിട്ടില്ല എന്നാണ് അമേരിക്ക പ്രതികരിച്ചിരിക്കുന്നത്. 30 ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്കെതിരെ പ്രയോഗിച്ചതെന്നാണ് ടെഹ്‌റാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ ഒന്നുപോലും അമേരിക്കയ്ക്ക് തടുക്കാൻ സാധിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്. ജനുവരി മൂന്നിന് ഇറാനിയൻ രഹസ്യസേനയായ ഖുദ്സ് ഫോഴ്സസ് തലവൻ ഖാസിം സൊലൈമാനി ഉൾപ്പെടെയുള്ളവരെ ഡ്രോൺ ആക്രമണത്തിലൂടെ അമേരിക്ക കൊലപ്പെടുത്തിയതിന് പകരമായാണ് അമേരിക്കൻ സൈനിക കേന്ദ്രങ്ങളിൽ തങ്ങൾ ആക്രമണം നടത്തിയതെന്ന് ഇറാൻ പ്രതികരിച്ചു.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മിസോറാമില്‍ വോട്ടെണ്ണല്‍ നാളെ ; നാഷണൽ ഫ്രണ്ടും പീപ്പിൾസ് മൂവ്മെന്റും തമ്മില്‍ പോരാട്ടം

0
ന്യൂഡൽഹി : മിസോറാമിൽ നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ നാളെ നടക്കും. ഭരണകക്ഷിയായ...

നാലില്‍ മൂന്നിലും ബിജെപി; കോണ്‍ഗ്രസിന് ആശ്വാസമായി തെലങ്കാന

0
‌ന്യൂഡല്‍ഹി : നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലേക്ക്...

കനത്ത തിരിച്ചടി നേരിട്ട് ഉവൈസി സഹോദരന്മാർ; AIMIM മൂന്നു സീറ്റിൽ ഒതുങ്ങി

0
അമരാവതി: കോൺഗ്രസ് വൻ മുന്നേറ്റം നടത്തിയ തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിൽ കെ.ചന്ദ്രശേഖര...

വോട്ടിങ് യന്ത്രത്തെ പഴിച്ച് കോണ്‍ഗ്രസ് രംഗത്ത് ; കോണ്‍ഗ്രസ് ആസ്ഥാനത്ത് പ്രതിഷേധം

0
ഡൽഹി : നാലു സംസ്ഥാനങ്ങളിലേക്കുള്ള വോട്ടെണ്ണല്‍ അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മൂന്നിടങ്ങളില്‍...