ഇറാന്‍-യുഎസ് വെടിനിര്‍ത്തല്‍ നീട്ടിയെങ്കിലും സംഘര്‍ഷാവസ്ഥ തുടരുന്ന ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് നേരെ വെടിവെപ്പ്

For full experience, Download our mobile application:
Get it on Google Play

തെഹ്‌റാന്‍: ഇറാന്‍-യുഎസ് വെടിനിര്‍ത്തല്‍ നീട്ടിയെങ്കിലും സംഘര്‍ഷാവസ്ഥ തുടരുന്ന ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് നേരെ വെടിവെപ്പ്. ഹോര്‍മുസില്‍ ഇറാന് എട്ട് നോട്ടിക്കല്‍ മൈല്‍ അകലെവെച്ചാണ് ഒരു കപ്പലിന് നേരെ വെടിവെപ്പുണ്ടായത്. കപ്പല്‍ ജീവനക്കാരെല്ലാം സുരക്ഷിതരാണ്. ഇതിന് മുമ്പ് ഒമാന്‍ തീരത്തിന് വടക്കുകിഴക്കായി 15 നോട്ടിക്കല്‍ മൈല്‍ അകലെ മറ്റൊരു കപ്പലിന് നേരെയും വെടിവെപ്പുണ്ടായി. പനാമയുടെ കൊടിവെച്ച എംഎസ്.സി ഫ്രാന്‍സിസ്‌ക എന്ന കപ്പലിന് നേരെയാണ് വെടിവെപ്പുണ്ടായത്. ദമ്മാം തീരത്തു നിന്ന് സിംഗപ്പൂരിലേക്ക് പുറപ്പെട്ടതായിരുന്നു കപ്പല്‍. മൂന്നാമതൊരു കപ്പലിന് നേരെ കൂടി വെടിവെപ്പുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഇറാന്‍ സമുദ്രനിയമം നടപ്പാക്കുകയാണെന്നും കപ്പലുകള്‍ നിര്‍ദേശങ്ങള്‍ അനുസരിച്ചില്ലെന്നും തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്റെ ആക്രമണത്തില്‍ ഒരു ചരക്ക് കപ്പലിന് സാരമായ തകരാര്‍ സംഭവിച്ചതായി യുകെയുടെ മാരിടൈം ട്രേഡ് ഓപറേഷന്‍സ് അറിയിച്ചു. മുന്നറിയിപ്പുകള്‍ അവഗണിച്ചാല്‍ വിലനല്‍കേണ്ടിവരുമെന്ന് ഐആര്‍ജിസി പ്രഖ്യാപിച്ചിരുന്നു. രാജ്യത്തിനെതിരെ പുതിയ ആക്രമണം നടത്തിയാല്‍ തക്കതായ തിരിച്ചടി നല്‍കുമെന്നും ഐആര്‍ജിസി പറഞ്ഞിട്ടുണ്ട്. വെടിനിര്‍ത്തല്‍ കാലയളവ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നീട്ടിയെങ്കിലും ഹോര്‍മുസില്‍ സംഘര്‍ഷാവസ്ഥ നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. ഹോര്‍മുസ് അടച്ചതായി ഇറാന്‍ പ്രഖ്യാപിച്ചിരുന്നു. അതേസമയം, തങ്ങള്‍ ഏര്‍പ്പെടുത്തിയ നാവിക ഉപരോധം ഹോര്‍മുസില്‍ തുടരുകയാണെന്ന് യുഎസും പറയുന്നു. ആഗോള അസംസ്‌കൃത എണ്ണ ഉല്‍പ്പാദനത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോര്‍മുസില്‍ കപ്പല്‍ ഗതാഗതം സ്തംഭിക്കുന്നത് ലോകമാകെ ഊര്‍ജപ്രതിസന്ധിക്ക് കാരണമാകും.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...