ഡോണൾഡ് ട്രംപിനും കുടുംബത്തിനും നേരെ ഇറാന്റെ വധഭീഷണി

For full experience, Download our mobile application:
Get it on Google Play

ടെഹ്റാൻ: പശ്ചിമേഷ്യയിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും കുടുംബത്തിനും നേരെ ഇറാന്റെ വധഭീഷണി. അമേരിക്കൻ പതാക പുതച്ച ശവപ്പെട്ടികൾക്ക് മുകളിൽ ട്രംപിൻ്റെയും കുടുംബത്തിൻ്റെയും ചിത്രങ്ങൾ പതിച്ച കൂറ്റൻ പരസ്യബോർഡ് ഉയർത്തിയാണ് ഭീഷണി. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലെ പലസ്തീൻ സ്ക്വയറിൽ സ്ഥാപിച്ച കൂറ്റൻ പരസ്യബോർഡിലൂടെയാണ് വെല്ലുവിളി. വൈറ്റ് ഹൗസ് പശ്ചാത്തലമായ ചിത്രത്തിൽ ചോരയ്ക്ക് പകരം ചോര എന്ന മുദ്രാവാക്യവും എഴുതിയിട്ടുണ്ട്. ഡൊണാൾഡ് ട്രംപ്, പങ്കാളി മെലാനിയ ട്രംപ്, മക്കളായ ഇവാൻക, ഡൊണാൾഡ് ട്രംപ് ജൂനിയർ, എറിക്, ടിഫാനി, ബാരൺ ട്രംപ് എന്നിവരുടെ ചിത്രങ്ങളാണ് ശവപ്പെട്ടികൾക്ക് മുകളിലായി നൽകിയിരിക്കുന്നത്.

ഫെബ്രുവരി 28-ന് യു.എസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ മുൻ പരമോന്നത നേതാവ് അലി ഖമനെയിയുടെയും അദ്ദേഹത്തിന്റെ മകൾ, മരുമക്കൾ, പേരക്കുട്ടി എന്നിവരുടെയും മരണത്തിന് പ്രതികാരം ചെയ്യുമെന്ന പ്രഖ്യാപനമായാണ് ഈ ബോർഡ് വിലയിരുത്തപ്പെടുന്നത്. ടെഹ്‌റാനിലെ എംഗലാബ് സ്ക്വയറിൽ സ്ഥാപിച്ച മറ്റൊരു ബോർഡിൽ കണ്ണുകൾ അടച്ച്, മുടി അലങ്കോലമായി ശവപ്പെട്ടിയിൽ കിടക്കുന്ന ട്രംപിന്റെ ചിത്രമുണ്ട്. ഇതിന് താഴെ “ഞങ്ങൾ ട്രംപിനെ കൊല്ലും” എന്ന് പേർഷ്യൻ ഭാഷയിലും ഇംഗ്ലീഷിലും എഴുതിയിട്ടുണ്ട്. കൂടാതെ റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാമിന്റെ പേരിന് താഴെ “അടുത്തത് ആര്?” എന്ന ചോദ്യവുമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സെക്രട്ടേറിയേറ്റ് പ്രതിഷേധത്തിനിടെ പോലീസിനെ ആക്രമിച്ച കേസ് ; എസ്എഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ

0
തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് പ്രതിഷേധത്തിൽ ഒരു എസ്എഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. തിരുവനന്തപുരം എസ്എഫ്ഐ ജില്ലാ...

പാഠ്യപദ്ധതിയിൽ വൻ അഴിച്ചുപണിയുമായി കുസാറ്റ് ; 20% ഫ്ലെക്സിബിൾ സിലബസ് നടപ്പാക്കും

0
കളമശ്ശേരി : വ്യവസായ സൗഹൃദ പാഠ്യപദ്ധതി നടപ്പാക്കാനുള്ള തീരുമാനവുമായി കൊച്ചി ശാസ്ത്രസാങ്കേതിക...

മെസ്സിയുടെ പേരിലെ തട്ടിപ്പ് : എസ്‌ഐടി രൂപീകരിക്കുന്നതില്‍ നിയമോപദേശം തേടി ആഭ്യന്തരവകുപ്പ്

0
തിരുവനന്തപുരം : ലിയോണല്‍ മെസ്സിയെ കേരളത്തിലെത്തക്കുമെന്ന് പറഞ്ഞുള്ള തട്ടിപ്പ് അന്വേഷിക്കുന്നതിന് എസ്‌ഐടി...

ഇന്നും വൈദ്യുതി മുടങ്ങാൻ സാധ്യത ; വൈകുന്നേരം 7നും 12നും ഇടയില്‍ ഭാഗിക നിയന്ത്രണം

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. 15...