ഇറാനെതിരെ ആണവാക്രമണം നടത്തുമെന്ന ട്രംപിന്റെ ഭീഷണിക്കെതിരെ ഇറാൻ വിദേശകാര്യ മന്ത്രാലയം

For full experience, Download our mobile application:
Get it on Google Play

തെഹ്‌റാൻ: ഇറാനെതിരെ ആണവാക്രമണം നടത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഭീഷണിക്കെതിരെ ഇറാൻ വിദേശകാര്യ മന്ത്രാലയം. സമാധാനം സ്ഥാപിക്കാനെന്ന പേരില്‍ ആണവപ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുന്നവർ ഒരു രാജ്യത്തെ മുഴുവൻ ചാമ്പലാക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നത് വിരോധാഭാസമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഇറാനെതിരെ ട്രംപ് വിവാദ പരാമർശം നടത്തിയത്. ഇറാനുമായുള്ള വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടാൽ, “ഇറാനിൽ നിന്ന് വരുന്നത് വലിയൊരു അഗ്നിജ്വാല ആയിരിക്കും” എന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. ഇറാന്റെ ആണവ പദ്ധതികൾ അവസാനിപ്പിക്കുക എന്നത് യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പ്രധാന നിബന്ധനയായി ട്രംപ് മുന്നോട്ട് വെക്കുന്നുണ്ട്.

എക്‌സിലെഴുതിയ കുറിപ്പിലൂടെയായിരുന്നു ഇസ്മായിൽ ബഗായ് ട്രംപിന് മറുപടി നൽകിയത്. ട്രംപിന്റെ പ്രസ്താവനയെ വിചിത്രമായ അസംബന്ധം എന്ന് വിശേഷിപ്പിച്ച അദ്ദേഹം, പ്രശസ്ത സംവിധായകൻ സ്റ്റാൻലി കുബ്രിക്കിന്റെ 1964ലെ ആക്ഷേപഹാസ്യ ചിത്രം ‘ഡോക്ടർ സ്ട്രേഞ്ച് ലവ്’ എന്ന സിനിമയിലെ ഒരു രംഗവും പോസ്റ്റിനൊപ്പം പങ്കുവെച്ചു. അബദ്ധവശാൽ സോവിയറ്റ് യൂണിയനുമേൽ അമേരിക്ക ആണവാക്രമണം നടത്തുന്നതും അത് തടയാൻ ശ്രമിച്ചിട്ടും പരാജയപ്പെടുന്നതും പ്രമേയമാക്കിയുള്ള യുദ്ധവിരുദ്ധ സിനിമയാണ് ‘ഡോക്ടർ സ്ട്രേഞ്ച് ലവ്’. ട്രംപിന്റെ ഭീഷണി ലോകത്തെ വലിയൊരു വിപത്തിലേക്കാണ് നയിക്കുക എന്ന സൂചനയാണ് ഈ സിനിമയിലെ രംഗം പങ്കുവെച്ചതിലൂടെ ഇറാൻ നൽകുന്നത്. ഏതെങ്കിലും തരത്തിലുള്ള അധിനിവേശത്തിനോ പ്രകോപനത്തിനോ മുതിർന്നാൽ തിരിച്ചടിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർഥി പ്രക്ഷോഭം : ഇന്ത്യമുന്നണിക്കുള്ളിൽ ഭിന്നത ; കോൺഗ്രസിന് പിന്തുണ നൽകാതെ സഖ്യകക്ഷികൾ

0
ന്യൂഡൽഹി : കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കി കോൺഗ്രസ് പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നിൽ നടത്തിയ...

3 കോടിയ്ക്ക് മന്ത്രി സ്ഥാനം : കേസിൽ യുപി-ഡൽഹി അതിർത്തിയിൽ നിന്ന് രണ്ട്...

0
കോഴിക്കോട് : പ്രിയങ്ക ഗാന്ധി എംപിയുടെ ഓഫിസിന്റെ പേരു ദുരുപയോഗം ചെയ്ത്...

ആവശ്യത്തിന് ജീവനക്കാരില്ല ഇന്ത്യൻ കോഫി ഹൗസിന്റെ 13 ശാഖകൾ പൂട്ടി

0
തിരുവനന്തപുരം : നിയമന, സാമ്പത്തിക പ്രതിസന്ധികളെത്തുടർന്ന് പൂട്ടിപ്പോയ ഇന്ത്യൻ കോഫി ഹൗസ്...

വിദ്യാർഥി പ്രതിഷേധം : ഡൽഹിയിൽ കാണുന്നത് ഏകാധിപത്യത്തിന്റെ തകർച്ചയുടെ ലക്ഷണങ്ങൾ യോഗേന്ദ്ര യാദവ്‌

0
ന്യൂഡൽഹി : ഏകാധിപത്യത്തിന്റെ തകർച്ചയുടെ ലക്ഷണങ്ങളാണ് ഡൽഹിയിൽ കാണുന്നതെന്ന് രാഷ്ടീയചിന്തകൻ യോഗേന്ദ്ര...