യുഎഇയിലേക്ക് ഇറാൻ്റെ മിസൈൽ ആക്രമണം ; വ്യോമപാത താത്കാലികമായി അടച്ചു

For full experience, Download our mobile application:
Get it on Google Play

ദുബായ്: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ യുഎഇയിലേക്ക് മിസൈൽ ആക്രമണം നടത്തി ഇറാൻ. ആക്രമണത്തെ തുടർന്ന് യുഎഇ വ്യോമപാത താത്കാലികമായി അടച്ചു. അബുദാബിയിലെ എണ്ണപാടം ലക്ഷ്യമിട്ടും ഡ്രോൺ ആക്രമണമുണ്ടായി. അതേസമയം, കീഴടങ്ങാനാകില്ലെന്ന് ആവർത്തിച്ച് ഇറാൻ രം​ഗത്തെത്തി. സമാധാന ചർച്ചകൾക്കായി ഈജിപ്ത് വിദേശകാര്യ മന്ത്രി ഗൾഫ് രാജ്യങ്ങളിലെത്തിയിട്ടുണ്ട്. അതിനിടെ, ഇറാനൊപ്പം നിൽക്കുന്നുവെന്ന് റഷ്യ വീണ്ടും വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാൻ പരമാവധി ശേഷി വിനിയോഗിക്കാൻ തയ്യാറെന്നും റഷ്യ പ്രഖ്യാപിച്ചു.

അതേസമയം, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ, ഒരു തരത്തിലുള്ള കീഴടങ്ങലിനും ഇറാൻ തയ്യാറല്ലെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. തങ്ങൾക്കെതിരെ ആക്രമണം നടത്തുന്നതിനായി മേഖലയിലെ അയൽരാജ്യങ്ങളിലുള്ള അമേരിക്കൻ സൈനിക താവളങ്ങൾ ഉപയോഗിക്കുന്നത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ മണ്ണിൽ ഭാവിയിൽ ആക്രമണം ഉണ്ടാവില്ലെന്ന ശക്തമായ ഉറപ്പില്ലാതെ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച പോലും സാധ്യമല്ലെന്നാണ് നിലപാട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിയാൻവി ഗായകനെ വെടിവച്ചു കൊന്ന കേസ് ; 2 പ്രതികളെ ഏറ്റുമുട്ടലിൽ വധിച്ച് പോലീസ്

0
ന്യൂഡൽഹി : ഹരിയാൻവി ഗായകനും യുട്യൂബറുമായ അങ്കിത് ബല്യാനെ കൊലപ്പെടുത്തിയ കേസിലെ...

കൈക്കൂലി കേസിൽ സസ്പെൻഷനിലായ കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എസ് അശോക് കുമാർ മുമ്പും...

0
തിരുവനന്തപുരം: ബാറുടമകളിൽനിന്ന് കൈക്കൂലി വാങ്ങിയതിന് സസ്പെൻഡ് ചെയ്ത കോട്ടയം എക്സൈസ് ഡെപ്യൂട്ടി...

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം : കൊച്ചിയില്‍ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം ; ആലുവയിലേക്കുള്ള വാഹനങ്ങൾ...

0
കൊച്ചി : ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് കൊച്ചിയില്‍...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം : ചേന്തി അനിലിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് അപേക്ഷ...

0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസിൽ ചേന്തി അനിലിനെ പോലീസ് കസ്റ്റഡിയിൽ...