പൂർണ്ണ വിജയം വരെ പോരാട്ടം തുടരുമെന്ന് ഇറാന്റെ ഉന്നത സൈനിക വക്താവ്

For full experience, Download our mobile application:
Get it on Google Play

തെഹ്റാന്‍: തങ്ങളുടെ സായുധ സേന ‘പൂർണ്ണ വിജയം വരെ’ പോരാട്ടം തുടരുമെന്ന് ഇറാന്റെ ഉന്നത സൈനിക വക്താവ്. ഖാത്തം-അൽ അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സിലെ മേജർ ജനറൽ അലി അബ്ദുല്ലാഹി അലിയാബാദിയാണ് സ്റ്റേറ്റ് ടെലിവിഷനിലൂടെ ഇക്കാര്യം അറിയിച്ചത്.യുഎസുമായുള്ള ചർച്ചകളിൽ വിട്ടുവീഴ്ചകൾ ചെയ്യരുതെന്ന് ഇറാൻ സർക്കാരിന് സൈന്യം നൽകുന്ന മുന്നറിയിപ്പായാണ് ഈ പ്രസ്താവന വിലയിരുത്തപ്പെടുന്നത്. ഇറാന്റെ അഖണ്ഡത കാത്തുസൂക്ഷിക്കുന്നതിൽ തങ്ങളുടെ കരുത്തുറ്റ സൈന്യം അഭിമാനിക്കുന്നതായും, വിജയം വരെ മുന്നോട്ടുപോകുമെന്നും ജനറൽ അലിയാബാദി പറഞ്ഞു.

അതേസമയം എന്താണ് ‘പൂർണ്ണ വിജയം’ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ജനറൽ വ്യക്തമാക്കിയിട്ടില്ല. നിലവിലെ യുദ്ധസാഹചര്യത്തിൽ അമേരിക്കയുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ ഇറാൻ ഇക്കാര്യം ഔദ്യോഗികമായി നിഷേധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സൈന്യത്തിന്റെ പ്രതികരണം. അമേരിക്കയുമായുള്ള ഏതെങ്കിലും തരത്തിലുള്ള ഒത്തുതീർപ്പിന് സൈന്യം എതിരാണെന്ന സൂചനയായാണ് മേജറിന്റെ വാക്കുകളെ വിലയിരുത്തുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...