ഇരവിപേരൂര്‍ : ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളുടെ നിര്‍വഹണ ഉദ്യോഗസ്ഥ ടി.ആര്‍.ലതാകുമാരിക്ക് മികച്ച ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. സാമൂഹ്യക്ഷേമ-സാമൂഹ്യനീതി രംഗത്തുള്ള പതിവ് പദ്ധതികളില്‍ നിന്ന് വ്യത്യസ്ഥമായി വൈവിധ്യമാര്‍ന്ന പദ്ധതികളാണ് ഇരവിപേരൂരില്‍ ഏറ്റെടുത്തത്. വയോജനങ്ങള്‍ക്കായി നടപ്പാക്കിയ സായംപ്രഭ സംസ്ഥാനത്തെതന്നെ ആദ്യത്തേതും നൂതനവുമായ ആശയമായിരുന്നു. അങ്കണവാടികള്‍തോറും വയോജനങ്ങളെ സംഘടിപ്പിച്ച് ക്ലാസ്സുകള്‍ രൂപീകരിച്ചും അവരുടെ സ്ഥിതിവിവരകണക്കുകള്‍ ശേഖരിച്ച് പദ്ധതി രൂപീകരിച്ചു. തുടര്‍ന്ന് മെഡിക്കല്‍ ക്യാമ്പ്, വിനോദയാത്ര, കലോത്സവം, വയോജനഗ്രാമസഭ, ശ്രവണ സഹായി പോഷകഹാരം മുതലായ വ്യക്തിഗത ആവശ്യങ്ങളുടെ വിതരണം, കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് വന്നുപോകുവാനുള്ള ഇലക്ട്രിക്കല്‍ ഓട്ടോ മുതലായ പ്രവര്‍ത്തന ഘടകങ്ങളാണ് സായംപ്രഭയില്‍ ഉള്‍പ്പെട്ടുവന്നത്.
നാല് തലമുറയ്ക്കുള്ള സൗകര്യങ്ങള്‍ ക്രമീകരിച്ച മോഡല്‍ അങ്കണവാടിയും അവിടെ ഒരുക്കിയ മിനി തിയറ്റര്‍, ഏയര്‍കണ്ടീഷന്‍ ചെയ്ത ക്ലാസ് മുറി അടക്കമുള്ള ആധുനിക സൗകര്യങ്ങള്‍ ശ്രദ്ധേയമായ പ്രവര്‍ത്തനമായിരുന്നു. ഭിന്നശേഷിക്കാര്‍, അങ്കണവാടി കുട്ടികള്‍, വയോജനങ്ങള്‍ എന്നിവര്‍ക്കായി നടത്തിയ വ്യത്യസ്ത കലോത്സവമാണ് മറ്റൊരു പദ്ധതി. ഭിന്നശേഷിക്കാര്‍ക്ക് വരുമാനദായകമാകുന്ന പെട്ടികടകള്‍ സ്ഥാപിക്കല്‍, ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌ക്കോളര്‍ഷിപ്പ്, സ്ത്രീകളുടേയും കുട്ടികളുടേയും പരാതിപരിഹാര സംവിധാനമായ ജാഗ്രതാസമതി എന്നിവയും വാര്‍ഷിക പദ്ധതിയുടെ ഭാഗമായി. ഇത്തരത്തില്‍ 7196331 രൂപ അടങ്കല്‍ വരുന്ന പദ്ധതികളാണ് ഐസിഡിഎസിന്റേതായി 2019-20 ന് നടപ്പാക്കിയത്. സാധാരണ പദ്ധതികളെ മികച്ച നിലയില്‍ ഏറ്റെടുത്തു എന്നു മാത്രമല്ല ഭരണസമതിയുടെ കാഴ്ചപ്പാട് അനുസരിച്ച് നൂതന പദ്ധതികളെ ഏറ്റെടുക്കുവാന്‍ ഒരു ഉദ്യോഗസ്ഥ എന്ന നിലയില്‍ കാണിച്ച ആര്‍ജ്ജവത്തിനുള്ള അംഗീകാരമാണ് സൂപ്പര്‍വൈസര്‍ക്ക് ലഭിച്ച അവാര്‍ഡെന്ന് പ്രസിഡന്റ് അനസൂയദേവി പറഞ്ഞു.
ഇരവിപേരൂര്‍ ഐസിഡിഎസ് സൂപ്പര്‍വൈസര്‍ക്ക് സംസ്ഥാന അവാര്‍ഡ്
RECENT NEWS
Advertisment