ആ നാലു കഴുകന്മാരെ മാര്‍ച്ച്‌ 20ന് രാവിലെ 5.30ന് തൂക്കിലേറ്റും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി :  നിര്‍ഭയ കേസിലെ പ്രതികളെ മാര്‍ച്ച്‌ 20ന് രാവിലെ 5.30ന് തൂക്കിലേറ്റാന്‍ മരണവാറന്റ് പുറപ്പെടുവിച്ചു. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചത്. എല്ലാ പ്രതികളുടെയും ദയാഹര്‍ജി രാഷ്ട്രപതി തള്ളിയ സാഹചര്യത്തിലാണ് പുതിയ വാറന്റ്.

ഇന്നലെ കേസിലെ പ്രതികളിലൊരാളായ പവന്‍ ഗുപ്തയുടെ ദയാഹര്‍ജിയും തള്ളിയിരുന്നു. ഇതോടെ നിയമതടസ്സങ്ങള്‍ മാറി. നേരത്തെ മൂന്നു തവണ വാറണ്ട് പുറപ്പെടുവിച്ചെങ്കിലും ഓരോരുത്തരായി ഹര്‍ജികളുമായി കോടതിയെയും ദയാഹര്‍ജിയുമായി രാഷ്ട്രപതിയെയും സമീപിച്ചതിനാല്‍ നടപ്പാക്കാനായിരുന്നില്ല.

ഇനി കേസിലെ പ്രതികളായ നാലു പേരും ജീവിക്കണമെങ്കില്‍ ഇരയുടെ മാതാവിന്റെ മനസ്സ് മാറണം. അവര്‍ പ്രതികളോട് ക്ഷമിക്കാന്‍ തയ്യാറാകണം, എങ്കില്‍ മാത്രമേ കോടതിക്കു പോലും മറ്റൊരു തീരുമാനമെടുക്കാന്‍ കഴിയു. അങ്ങനെ ഒരു സാഹചര്യം ഒരിക്കലും ഉണ്ടാവില്ലെന്നതിനാല്‍ പ്രതികളുടെ ശിക്ഷ മാര്‍ച്ച് 20ന് നടത്തി ബോഡി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

2012 ഡിസംബര്‍ 23നാണ് രാജ്യത്തെ ഞെട്ടിച്ച നിര്‍ഭയ സംഭവം നടന്നത്. സുഹൃത്തിനോടൊപ്പം വണ്ടിയില്‍ കയറിയ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ നാലു പേര്‍ ചേര്‍ന്നു ക്രൂരമായി ബലാത്സംഗം ചെയ്തു വലിച്ചെറിയുകയായിരുന്നു. ആറുപേരാണ് കേസിലെ പ്രതികള്‍. മുഖ്യ പ്രതികയായ റാം സിങ് തിഹാര്‍ ജയിലില്‍ വച്ച്‌ ജീവനൊടുക്കിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതി ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരാഴ്ചക്കിടെ ഇടുക്കി ഡാമിൽ 20 അടി ജലനിരപ്പ് ഉയർന്നു ; വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം

0
ഇടുക്കി: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തമഴ ഇടുക്കി ജില്ലയിലെ പ്രധാന അണക്കെട്ടുകളിലെ...

ഇ.പി.എഫ്. ശമ്പളപരിധി ഉയർത്താൻ കേന്ദ്രം ; എക്സ്‌പെൻഡിച്ചർ വകുപ്പ് ഇതിന് അനുമതി നൽകി

0
ന്യൂഡൽഹി : എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിനും (ഇ.പി.എഫ്.) പെൻഷൻ സ്കീമിനും (ഇ.പി.എസ്.)...

വർക്കലയിൽ ആംബുലൻസ് തടഞ്ഞ് ആരോഗ്യപ്രവർത്തകനെ ആക്രമിക്കാൻ ശ്രമം

0
തിരുവനന്തപുരം: വർക്കലയിൽ 108 ആംബുലൻസ് തടഞ്ഞുനിർത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന മെയിൽ നഴ്സിനെ ആക്രമിക്കാൻ...