ഇരവിപേരൂര്‍ ഐസിഡിഎസ് സൂപ്പര്‍വൈസര്‍ക്ക് സംസ്ഥാന അവാര്‍ഡ്

For full experience, Download our mobile application:
Get it on Google Play

ഇരവിപേരൂര്‍ : ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളുടെ നിര്‍വഹണ ഉദ്യോഗസ്ഥ ടി.ആര്‍.ലതാകുമാരിക്ക് മികച്ച ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. സാമൂഹ്യക്ഷേമ-സാമൂഹ്യനീതി രംഗത്തുള്ള പതിവ് പദ്ധതികളില്‍ നിന്ന് വ്യത്യസ്ഥമായി വൈവിധ്യമാര്‍ന്ന പദ്ധതികളാണ് ഇരവിപേരൂരില്‍ ഏറ്റെടുത്തത്. വയോജനങ്ങള്‍ക്കായി നടപ്പാക്കിയ സായംപ്രഭ സംസ്ഥാനത്തെതന്നെ ആദ്യത്തേതും നൂതനവുമായ ആശയമായിരുന്നു. അങ്കണവാടികള്‍തോറും വയോജനങ്ങളെ സംഘടിപ്പിച്ച് ക്ലാസ്സുകള്‍ രൂപീകരിച്ചും അവരുടെ സ്ഥിതിവിവരകണക്കുകള്‍ ശേഖരിച്ച് പദ്ധതി രൂപീകരിച്ചു. തുടര്‍ന്ന് മെഡിക്കല്‍ ക്യാമ്പ്, വിനോദയാത്ര, കലോത്സവം, വയോജനഗ്രാമസഭ, ശ്രവണ സഹായി പോഷകഹാരം മുതലായ വ്യക്തിഗത ആവശ്യങ്ങളുടെ വിതരണം, കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് വന്നുപോകുവാനുള്ള ഇലക്ട്രിക്കല്‍ ഓട്ടോ മുതലായ പ്രവര്‍ത്തന ഘടകങ്ങളാണ് സായംപ്രഭയില്‍ ഉള്‍പ്പെട്ടുവന്നത്.
നാല് തലമുറയ്ക്കുള്ള സൗകര്യങ്ങള്‍ ക്രമീകരിച്ച മോഡല്‍ അങ്കണവാടിയും അവിടെ ഒരുക്കിയ മിനി തിയറ്റര്‍, ഏയര്‍കണ്ടീഷന്‍ ചെയ്ത ക്ലാസ് മുറി അടക്കമുള്ള ആധുനിക സൗകര്യങ്ങള്‍ ശ്രദ്ധേയമായ പ്രവര്‍ത്തനമായിരുന്നു. ഭിന്നശേഷിക്കാര്‍, അങ്കണവാടി കുട്ടികള്‍, വയോജനങ്ങള്‍ എന്നിവര്‍ക്കായി നടത്തിയ വ്യത്യസ്ത കലോത്സവമാണ് മറ്റൊരു പദ്ധതി. ഭിന്നശേഷിക്കാര്‍ക്ക് വരുമാനദായകമാകുന്ന പെട്ടികടകള്‍ സ്ഥാപിക്കല്‍, ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌ക്കോളര്‍ഷിപ്പ്, സ്ത്രീകളുടേയും കുട്ടികളുടേയും പരാതിപരിഹാര സംവിധാനമായ ജാഗ്രതാസമതി എന്നിവയും വാര്‍ഷിക പദ്ധതിയുടെ ഭാഗമായി. ഇത്തരത്തില്‍ 7196331 രൂപ അടങ്കല്‍ വരുന്ന പദ്ധതികളാണ് ഐസിഡിഎസിന്റേതായി 2019-20 ന് നടപ്പാക്കിയത്. സാധാരണ പദ്ധതികളെ മികച്ച നിലയില്‍ ഏറ്റെടുത്തു എന്നു മാത്രമല്ല ഭരണസമതിയുടെ കാഴ്ചപ്പാട് അനുസരിച്ച് നൂതന പദ്ധതികളെ ഏറ്റെടുക്കുവാന്‍ ഒരു ഉദ്യോഗസ്ഥ എന്ന നിലയില്‍ കാണിച്ച ആര്‍ജ്ജവത്തിനുള്ള അംഗീകാരമാണ് സൂപ്പര്‍വൈസര്‍ക്ക് ലഭിച്ച അവാര്‍ഡെന്ന് പ്രസിഡന്റ് അനസൂയദേവി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...