പൊട്ടിപ്പൊളിഞ്ഞ് ഐരേക്കാവ്-മുട്ടുമൺ റോഡ് ; യാത്രക്കാർ ദുരിതത്തിൽ

For full experience, Download our mobile application:
Get it on Google Play

പുല്ലാട് : മൂന്നുവർഷമായി റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നു. റോഡിന്റെ തകർച്ചയും യാത്രക്കാർ അനുഭവിക്കുന്ന ദുരിതവും നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ടി.ആർ.ഉണ്ണിക്കൃഷ്ണൻ നായർ, ഐ.എൻ.ടി.യു.സി. മണ്ഡലം പ്രസിഡന്റ്‌, കോയിപ്രംപുല്ലാട് : കോയിപ്രം പഞ്ചായത്തിലെ ഒന്നാംവാർഡും രണ്ടാംവാർഡും ഉൾപ്പെടുന്ന ഐരേക്കാവ്-മുട്ടുമൺ റോഡ് തകർന്നു. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെയുള്ള യാത്രയിൽ പ്രദേശവാസികൾ ദുരിതം അനുഭവിക്കുകയാണ്. കാൽനടയാത്രപോലും ദുഷ്കരമായി. ജില്ലാപഞ്ചായത്തിന്റെ അധീനതയിലുള്ള ഈ റോഡ് കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് 20-ലക്ഷത്തിലധികം രൂപയ്‌ക്ക് ടാർ ചെയ്തെങ്കിലും പണിയിലെ ക്രമക്കേടുകാരണം ഒരുവർഷം ആയപ്പോഴേക്കും തകരാൻ തുടങ്ങി.

നാട്ടുകാരുടെ പരാതിയെത്തുടർന്ന് അറ്റകുറ്റപ്പണി നടത്തിയെങ്കിലും റോഡിന്റെ ദുരവസ്ഥ പരിഹരിക്കാനായില്ല. രണ്ടുകിലോമീറ്റർ മാത്രം ദൈർഘ്യമുള്ള റോഡിന്റെ ടാറിങ് പൂർണമായും ഇളകിനീങ്ങി കല്ലുകൾ നിറഞ്ഞുകിടക്കുകയാണിപ്പോൾ. ഇത് വാഹനങ്ങൾക്കും കാൽനടക്കാർക്കും ഒരുപോലെ തന്നെ ഭീഷണിയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബരിമല സ്വർണ്ണക്കൊള്ളയിൽ പി എസ് പ്രശാന്തും എ അജികുമാറും വീണ്ടും റിമാൻഡില്‍

0
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി...

ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം

0
ഡൽഹി: ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം...

കുവൈത്തിലെ തുറമുഖത്ത് വൻ റേഷൻ വേട്ട

0
കുവൈത്ത് സിറ്റി: സബ്‌സിഡി നിരക്കിൽ പൗരന്മാർക്ക് നൽകുന്ന റേഷൻ സാധനങ്ങൾ...

മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ രക്ഷിച്ച് ചടയമംഗലം പോലീസ്

0
കൊല്ലം: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ...