അവസാനം എപ്പോഴെന്ന് ഞങ്ങൾ തീരുമാനിക്കും ; ട്രംപിന് മറുപടിയുമായി ഐആർജിസി

For full experience, Download our mobile application:
Get it on Google Play

ടെഹ്‌റാൻ: ഇറാനിലെ യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ചുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരാമർശത്തിന് മറുപടിയുമായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്. അമേരിക്കയ്ക്കും ഇസ്രായേലിനും എതിരായ സൈനിക നീക്കം എപ്പോൾ അവസാനിക്കുമെന്ന് തീരുമാനിക്കുന്നത് തങ്ങളായിരിക്കുമെന്നാണ് ഐആർജിസിയുടെ മറുപടി. മേഖലയുടെ ഭാവി ഇറാൻ സേനയുടെ കൈകളിലാണെന്ന് ഐആർജിസി അവകാശപ്പെട്ടു. ഇറാനിലെ സംഘർഷം ഉടൻ അവസാനിക്കുമെന്ന ട്രംപിന്‍റെ പരാമർശത്തിനാണ് ഐആർജിസിയുടെ മറുപടി. യുദ്ധത്തിന്റെ അവസാനം നിശ്ചയിക്കുക ഞങ്ങളാണ് എന്നാണ് ഐആർജിസി ഒരു പ്രസ്താവന. ‘മേഖലയുടെ സമവാക്യങ്ങളും ഭാവിയും ഇപ്പോൾ നമ്മുടെ സായുധ സേനയുടെ കൈകളിലാണ്’ എന്നാണ് രണ്ടാമത്തെ മറുപടി.

എന്നാൽ ഇറാൻ വിഷയത്തിൽ പരസ്പര വിരുദ്ധ പ്രസ്താവനകളാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തുന്നത്. യുദ്ധം ഏകദേശം പൂർത്തിയായെന്ന് ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞ ട്രംപ് റിപ്പബ്ലിക്കൻ പാർട്ടി യോഗത്തിൽ ഈ പരാമർശം ആവർത്തിച്ചില്ല. പകരം, യുദ്ധം തുടരുമെന്നാണ് ട്രംപ് പറഞ്ഞത്. ഹോർമൂസ് കടലിടുക്ക് അമേരിക്ക ഏറ്റെടുക്കുന്നത് പരിഗണനയിൽ ആണ്. എണ്ണ വില കുറയ്ക്കാൻ ചില രാജ്യങ്ങൾക്ക് മേലുള്ള ഉപരോധം നീക്കുന്നത് ആലോചനയിലാണെന്നും ട്രംപ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎം വിട്ടവർക്കെതിരെ പിണറായി

0
കണ്ണൂർ: സിപിഎമ്മിന്റെ ഉറച്ച കോട്ടയായ പയ്യന്നൂരിലുണ്ടായ അപ്രതീക്ഷിത തിരഞ്ഞെടുപ്പ് തോൽവിയിൽ...

എറണാകുളത്ത് നടുറോഡിൽ ഓട്ടോ ഡ്രൈവർക്ക് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരമർദ്ദനം

0
കൊച്ചി: എറണാകുളത്ത് നടുറോഡിൽ വെച്ച് ഓട്ടോറിക്ഷ ഡ്രൈവറെ അസഭ്യം പറയുകയും...

മാടാക്കര പള്ളി ലാത്തിച്ചാർജ് : പോലീസുകാരുടെ സ്ഥലംമാറ്റത്തിൽ വിശദീകരണവുമായി റൂറൽ എസ്പി

0
കോഴിക്കോട്: വടകര മാടാക്കര പള്ളിയിൽ ബൂട്ടിട്ട് അകത്ത് കയറി ലാത്തിച്ചാർജ്...

എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു

0
കൊച്ചി: എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു. എറണാകുളം...