വാണിജ്യാവശ്യത്തിനുള്ള എൽപിജി ഉപയോഗം കടുത്ത നിയന്ത്രണത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വാണിജ്യാവശ്യത്തിനുള്ള എൽപിജി ഉപയോഗം കടുത്ത നിയന്ത്രണത്തിലേക്ക്. ഹോട്ടൽ മേഖലയിൽ ഉപയോഗിക്കുന്ന എൽപിജി കൊമേഴ്സ്യൽ സിലിണ്ടറുകളുടെ ലഭ്യത കുറവുണ്ടാകുമെന്ന് ഹോട്ടൽ ഉടമകൾക്ക് വിവരം ലഭിച്ചു. എൽപിജി ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷൻ വിതരണക്കാർക്ക് ഇതുസംബന്ധിച്ച് കത്ത് നൽകി. ഹോട്ടലുകളും വ്യവസായ സ്ഥാപനങ്ങളും ഉപയോഗിക്കുന്ന 19 കിലോഗ്രാം, 47.5 കിലോഗ്രാം വിഭാഗങ്ങളിലുള്ള സിലിണ്ടറുകളുടെ ലഭ്യതയിലാണ് കുറവുള്ളത്.

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഈ സിലിണ്ടറുകൾ നിറയ്ക്കുന്നത് ഐഒസി നിർത്തിവച്ചെന്നാണ് റിപ്പോർട്ട്. ഗാർഹിക സിലിണ്ടറുകളുടെ ബുക്കിംഗിനുള്ള നിയന്ത്രണം തുടരും. രണ്ട് സിലിണ്ടറുകൾ ഉള്ളവർക്ക് 30 ദിവസത്തിന് ശേഷവും ഒരു സിലിണ്ടർ ഉള്ളവർക്ക് 21 ദിവസത്തിന് ശേഷവും ബുക്കിംഗ് നടത്താം. പാചക വാതകത്തിന്‍റെ വില വർധിച്ചതിന് പിന്നാലെയാണ് ഈ നിയന്ത്രണങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്. ഓൺലൈൻ ബുക്കിങ് സംവിധാനങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഗാർഹിക ഉപഭോക്താക്കൾക്ക് ഒടിപി സംവിധാനം നിർബന്ധമാക്കിയതായും അറിയിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു

0
കൊച്ചി: എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു. എറണാകുളം...

നേപ്പാൾ പ്രളയം ; ഇന്ത്യക്കാരെ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യണം എന്ന് ആവശ്യപ്പെട്ട് മല്ലികാർജുൻ ഖാർഗെ...

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 636 ആയി ഉയർന്നു....

ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി

0
ആലപ്പുഴ: ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി. യുഡിഎഫ് കൊണ്ടുവന്ന...

കോടതി ഉത്തരവുകൾ ലംഘിച്ച് കൊൽക്കത്തയിൽ റാലി നടത്തിയതിന് മമത ബാനർജിക്കെതികെ കേസ്

0
കൊല്‍ക്കത്ത: കോടതി ഉത്തരവുകൾ ലംഘിച്ച് കൊൽക്കത്തയിൽ റാലി നടത്തിയതിന് തൃണമൂല്‍ കോണ്‍ഗ്രസ്...