പാംപ്ലാനിയെ തള്ളി ഇരിങ്ങാലക്കുട രൂപത അധ്യക്ഷൻ

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചതില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇടപെട്ടെന്ന് പ്രശംസിച്ച തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടേത് വ്യക്തിപരമായ അഭിപ്രായം ആകാമെന്ന് ഇരിങ്ങാലക്കുട രൂപത അധ്യക്ഷന്‍ മാര്‍ പോളി കണ്ണുക്കാടന്‍. സീറോ മലബാര്‍ സഭയുടെ നിലപാട് അധ്യക്ഷന്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും പോളി കണ്ണൂക്കാടന്‍ പറഞ്ഞു. സഭയുടെ നിലപാട് പറയേണ്ടത് സഭാധ്യക്ഷന്മാരാണ്. വ്യക്തിപരമായ അഭിപ്രായങ്ങള്‍ സഭയുടെ അഭിപ്രായം അല്ല. സഭയ്ക്ക് നിലപാടുണ്ട്. അത് കക്ഷിരാഷ്ട്രീയത്തോട് ചേര്‍ന്ന് നില്‍ക്കുന്നതല്ല. വ്യക്തിപരമായ അഭിപ്രായങ്ങള്‍ സഭയുടെ അഭിപ്രായമല്ലെന്നും അദ്ദേഹം പറഞ്ഞു.

കന്യാസ്ത്രീകള്‍ക്കെതിരായ കേസ് കേസ് പിന്‍വലിക്കുകയും കുറ്റപത്രം റദ്ദാക്കുകയും ചെയ്യണം. ജാമ്യം നേടാന്‍ സഹായിച്ച എല്ലാ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കന്മാരോടും നന്ദി രേഖപ്പെടുത്തുന്നു. മാധ്യമങ്ങളുടെ പരിശ്രമമാണ് ഈ വിഷയത്തിലേക്ക് ജനശ്രദ്ധ തിരിക്കാനായി സാധിച്ചത്. ഹൈന്ദവ സഹോദരന്മാരെയും നന്ദിപൂര്‍വ്വം ഓര്‍ക്കുന്നുവെന്നും പോളി കണ്ണൂക്കാടന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാങ്കുകളിൽ മുക്കുപണ്ടം പണയം വെച്ച് അഞ്ച് ലക്ഷത്തോളം രൂപ തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ

0
മലപ്പുറം: ബാങ്കുകളെ കബളിപ്പിച്ച് മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ...

ലോക പാരാ അമ്പെയ്ത്ത് സീരീസിലെ ആദ്യ വ്യക്തിഗത സ്വർണം നേടി ശീതൾ

0
അഹമ്മദാബാദ് : ലോക പാരാ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി ഇന്ത്യൻ...

വന്ദേമാതരം ആലാപനത്തിൽ കോൺഗ്രസ് – നാഷണൽ കോൺഫറൻസ് പോര് മുറുകുന്നു

0
ശ്രീനഗർ: ഇന്ത്യാ മുന്നണിയിലെ ഘടകകക്ഷികളായ കോൺഗ്രസും നാഷണൽ കോൺഫറൻസും തമ്മിൽ വന്ദേമാതരം...

പുതിയ നയവുമായി ജാമിയ മില്ലിയ സർവ്വകലാശാല ; ക്ലാസ് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ ഇനി...

0
ന്യൂഡൽഹി : സോഷ്യൽ മീഡിയയിലെ അനൗദ്യോഗിക ക്ലാസ് ഗ്രൂപ്പുകൾ ഒഴിവാക്കാൻ വിദ്യാർഥികൾക്ക്...