കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ വിസി നിയമനത്തില്‍ ക്രമക്കേട് ; ഹൈക്കോടതിയില്‍ ഹര്‍ജി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ക്രമക്കേട് നടന്നുവെന്നാരോപിച്ച്‌ ഹൈക്കോടതിയില്‍ ഹര്‍ജി. ഉത്തരാഖണ്ഡ് സ്വദേശിയാണ് ഹര്‍ജി നല്‍കിയത്.  കാസര്‍കോഡ് കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ക്രമക്കേടുള്ളതായി ആരോപിച്ച്‌ ഉത്തരാഖണ്ഡ്‌ സര്‍വകലാശാലയിലെ അസിസ്‌റ്റന്റ്‌ പ്രൊഫസറായിരുന്ന വിവരാവകാശ പ്രവര്‍ത്തകന്‍ ഡോ. നവീന്‍ പ്രകാശ്‌ നൊട്ടിയാലാണ് ഹൈക്കോടതിയെ സമീപിച്ചത്.

2019 ലാണ് ബിലാസ്‌പൂര്‍ ഗുരു ഗാസിദാസ്‌ കേന്ദ്ര സര്‍വകലാശാല ചാന്‍സലറായ ഡോ. അശോക് ഖജാനന്‍ മോഡക് തലവനായി 5 പേരടങ്ങുന്ന സെര്‍ച്ച്‌ കം സെലക്ഷന്‍ കമ്മറ്റി രൂപീകരിച്ചത്. 223 പേര്‍ അപേക്ഷിച്ചതില്‍ നിന്ന് 16 പേരുടെ പാനല്‍ തയ്യാറാക്കി ഇവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അഞ്ച് പേരുടെ അന്തിമ പാനല്‍ തയ്യാറാക്കി. വൈസ് ചാന്‍സലര്‍ നിയമനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സെര്‍ച്ച്‌ ആന്‍ഡ് സെലക്ഷന്‍ കമ്മറ്റി നിയോഗിച്ച പേരുകള്‍ അട്ടിമറിച്ചാണ് നിലവിലുള്ള വിസിയെ നിയമിച്ചതെന്ന് ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജിയില്‍ ഈ മാസം 12 ന് വാദം കേള്‍ക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...