ചന്ദ്രനിൽ സോഡിയത്തിന്റെ സാന്നിധ്യം കണ്ടെത്തി ; നിര്‍ണ്ണായക വിവരവുമായി ചന്ദ്രയാൻ-2

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: 2019 മുതൽ ചന്ദ്രനു ചുറ്റും കറങ്ങുന്ന ചന്ദ്രയാൻ-2, ആദ്യമായി ഉപഗ്രഹത്തിലെ സോഡിയം സാന്നിധ്യം കൃത്യമായി അടയാളപ്പെടുത്തിയതായി റിപ്പോർട്ടുകൾ. പുതിയ കണ്ടെത്തലുകൾ ചന്ദ്രനിലെ ഉപരിതല – എക്‌സോസ്‌ഫിയറിലെ ഇടപെടലിനെക്കുറിച്ച് പഠിക്കാനുള്ള പാത തുറക്കുന്നതാണ്. ഇത് നമ്മുടെ സൗരയൂഥത്തിലും അതിനപ്പുറവും മെർക്കുറി ഉൾപ്പെടെയുള്ള വായുരഹിത വസ്‌തുക്കൾക്കും സമാനമായ മാതൃകകൾ വികസിപ്പിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

ചന്ദ്രയാൻ 2 ഓർബിറ്ററിലെ എക്‌സ്-റേ സ്പെക്‌ട്രോമീറ്ററായ ‘ക്ലാസ് ‘ ആണ് ആദ്യമായി ചന്ദ്രനിൽ സോഡിയം സമൃദ്ധമായി മാപ്പ് ചെയ്‌തതെന്ന്‌ ഇസ്രോ(ഇന്ത്യൻ സ്‌പേസ്‌ റിസർച്ച് ഓർഗനൈസേഷൻ) അറിയിച്ചു. നേരത്തെ ചന്ദ്രയാൻ-1ലെ എക്‌സ്-റേ ഫ്ലൂറസെൻസ് സ്പെക്ട്രോമീറ്റർ (സി1 എക്‌സ്‌ എസ്) അതിന്റെ സ്വാഭാവിക രേഖയിൽ നിന്ന് സോഡിയം കണ്ടെത്തിയിരുന്നു. ഇത് ചന്ദ്രനിലെ സോഡിയത്തിന്റെ അളവ് മാപ്പ് ചെയ്യാനുള്ള സാധ്യത തുറന്നുവെന്ന് ഇസ്രോ പുറത്തുവിട്ട പ്രസ്‌താവനയിൽ അറിയിച്ചു.

ഇസ്രോയുടെ യുആർ റാവു സാറ്റലൈറ്റ് സെന്ററിൽ നിർമ്മിച്ചതാണ് ചന്ദ്രയാൻ-2വിലെ ലാർജ് ഏരിയ സോഫ്റ്റ് എക്‌സ്-റേ സ്പെക്ട്രോമീറ്റർ അഥവാ ‘ക്ലാസ്’. ഇതിന്റെ ഉയർന്ന സംവേദനക്ഷമതയാണ് സോഡിയം സാന്നിധ്യം കൃത്യമായി അടയാളപ്പെടുത്താൻ സഹായകമായതെന്ന് ഇസ്രോ പറഞ്ഞു. 2019 ജൂലൈയിൽ ഭ്രമണപഥത്തിൽ എത്തിയത് മുതൽ ചന്ദ്രയാൻ-2 ചന്ദ്രോപരിതലത്തെ കുറിച്ച് ഗാഢമായി പഠിക്കുകയാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ നിരവധി നിർണായക വിവരങ്ങൾ ചന്ദ്രയാൻ-2 ഇസ്രോയ്ക്ക് കൈമാറിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഷവറിൽ കുളിക്കുന്നതിനിടെ ഷോക്കേറ്റ് 17കാരന് ദാരുണാന്ത്യം

0
ഏതൻസ്: അവധി ആഘോഷിക്കാനായി അമ്മയുടെ നാട്ടിലെത്തി. ഷവറിൽ കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 17കാരന്...

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം ; റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

0
ജക്കാർത്ത : മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം. ശനിയാഴ്ച രാത്രിയാണ്...

അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസ് വെടിവയ്പ് ; 5 പേർക്ക് പരിക്ക് ; പ്രതികൾ...

0
വിർജീനിയ: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസിൽ വെടിവയ്പ്. വിർജീനിയ സർവകലാശാലയിൽ നടന്ന...

വർക്കലയിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരി വിൽപന ; ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും അറസ്റ്റിൽ

0
മുത്താന: ലഹരിക്കേസിൽ ഭാര്യ അറസ്റ്റിലായതിന് പിന്നാലെ എംഡിഎംഎ വിൽപ്പനക്കാരനായ ഭർത്താവും പിടിയിൽ....