മോഷണം പോയ സ്വര്‍ണ്ണം തിരിച്ചറിയാന്‍ വീല്‍ചെയറില്‍ കോടതിയില്‍ എത്തിച്ച വൃദ്ധ മാതാവിനോട്‌ പത്തനംതിട്ടയിലെ കോടതിയും അഭിഭാഷകരും കരുണ കാട്ടിയില്ല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മോഷണം പോയ സ്വര്‍ണ്ണം തിരിച്ചറിയാനും മൊഴിനല്‍കാനും  വീല്‍ചെയറില്‍ കോടതിയില്‍ എത്തിച്ച വൃദ്ധ മാതാവിനോട്‌ പത്തനംതിട്ടയിലെ കോടതിയും അഭിഭാഷകരും കരുണ കാട്ടിയില്ല. 87 വയസ്സുകാരിയായ വയോധിക ഇന്ന് രാവിലെ 10 മണി മുതല്‍ 3 മണി വരെ ആഹാരംപോലും കഴിക്കാതെ ഗ്രൌണ്ട് ഫ്ലോറിലെ ലിഫ്റ്റിന്റെ മുമ്പില്‍ ഇരിക്കേണ്ടിവന്നു. കോഴഞ്ചേരി കുറിയന്നൂര്‍ മഴുക്കിട്ടേത്ത് വീട്ടില്‍ പി.ടി തോമസിന്റെ ഭാര്യ ഗ്രേസി തോമസിനാണ് ഈ ദുര്‍ഗ്ഗതി ഉണ്ടായത്. ഇവരുടെ ഇരുകാലുകളുടെയും തുടയെല്ല് ഒടിഞ്ഞതിനാല്‍ സര്‍ജ്ജറിയിലൂടെ സ്റ്റീല്‍ റാഡ് സ്ഥാപിച്ചിരിക്കുകയാണ്. കൂടാതെ രണ്ടുകാലിന്റെയും മുട്ടുചിരട്ടയും ഓപ്പറേഷനിലൂടെ മാറ്റിവെച്ചതാണ്. തുടര്‍ച്ചയായി ശ്വാസതടസ്സവും ഇവര്‍ നേരിടുന്നുണ്ട്. വീല്‍ചെയറില്‍ മാത്രമേ ഇവര്‍ക്ക് സഞ്ചരിക്കുവാന്‍ കഴിയൂ.

ഇന്ന് രാവിലെ കാറില്‍ പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തില്‍ എത്തിയ ഇവര്‍ക്ക് ലിഫ്റ്റ്‌ പ്രവര്‍ത്തിക്കാത്തതിനാല്‍ കോടതിയിലേക്ക് എത്തുവാന്‍ കഴിഞ്ഞില്ല. മൂന്നാം നിലയിലുള്ള ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടില്‍ ആയിരുന്നു ഇവര്‍ക്ക് എത്തേണ്ടിയിരുന്നത്. വീഡിയോ കോണ്‍ഫറന്‍സ് വഴി മൊഴി നല്‍കുവാന്‍ സൗകര്യം ഏര്‍പ്പെടുത്താമെന്ന് അഭിഭാഷകനും പബ്ലിക് പ്രോസിക്യൂട്ടറും അറിയിച്ചിരുന്നുവെങ്കിലും ഉച്ചകഴിഞ്ഞ് മൂന്നുമണി വരെ ഒന്നും സംഭവിച്ചില്ല. ഇതിനോടകം ഇവര്‍ വീല്‍ചെയറില്‍ തളര്‍ന്നുവീണു. ഇതിനെത്തുടര്‍ന്ന് ഇവര്‍ മാതാവുമായി വീട്ടിലേക്ക് മടങ്ങി. സ്വര്‍ണ്ണം ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍ വീട്ടില്‍ നിന്നും നഷ്ടപ്പെട്ടതിനൊപ്പം നിയമത്തിന്റെ പീഡനവും ഈ വൃദ്ധമാതാവ് ഏറ്റുവാങ്ങേണ്ടിവന്നു. ഗ്രേസി തോമസിന്റെ മക്കള്‍ കേരളത്തിനു പുറത്തും വിദേശത്തുമാണ്. ഇവരെ കോടതിയില്‍ എത്തിക്കുവാന്‍വേണ്ടിമാത്രം അബുദാബിയില്‍ നിന്ന് മകളും ഭര്‍ത്താവും എത്തിയതായിരുന്നു.

2016 ലാണ് പത്തനംതിട്ട കുറിയന്നൂരില്‍ മഴുക്കിട്ടേത്ത് വീട്ടില്‍ പി.പി തോമസ്‌ – ഗ്രേസി തോമസ് ദമ്പതികളുടെ വീട്ടില്‍ നിന്നും ഇരുപത് പവനിലേറെ സ്വര്‍ണ്ണവും വീട്ടുസാധനങ്ങളും കവര്‍ച്ച നടന്നത്. രാത്രി രണ്ടുമണിയോടെ രണ്ടുവാഹനത്തില്‍ എത്തിയവര്‍ വീട്ടിലെ മുഴുവന്‍ സാധനങ്ങളും വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. അന്ന് ഇത്  വലിയ രീതിയില്‍ മാധ്യമ വാര്‍ത്ത ആകുകയും ചെയ്തിരുന്നു. വൃദ്ധദമ്പതികളെ സഹായിക്കാന്‍ നിന്നിരുന്ന ആളുടെ മകളും മരുമകനും ചേര്‍ന്നാണ് മോഷണം നടത്തിയത്. കേസില്‍ പ്രതികളായ റൌഫ്, ത്രേസ്യാമ്മ എന്നിവരെ പോലീസ് പിന്നീട് പിടികൂടുകയും ഇവര്‍ സ്വര്‍ണ്ണം പണയം വെച്ചിരുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും പകുതി സ്വര്‍ണ്ണം കണ്ടെത്തുകയും ചെയ്തിരുന്നു. പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ ഹാജരാക്കിയ ശേഷം തിരിച്ചറിയുന്നതിനായാണ് കാലുകള്‍ക്ക് സ്വാധീനമില്ലാതെ വീല്‍ ചെയറില്‍ സഞ്ചരിക്കുന്ന ഗ്രേസി തോമസിനെ പത്തനംതിട്ട കോടതിയിലേക്ക് കോയിപ്രം പോലീസ് വിളിച്ചു വരുത്തിയത്.

CC 951/2017 നമ്പര്‍ കേസ് പരിഗണിക്കുന്നത് മൂന്നാം നിലയിലുള്ള ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടില്‍ ആയിരുന്നു. എന്നാല്‍ കോടതി പ്രവര്‍ത്തിക്കുന്ന മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തില്‍ മാതാവിനെ എത്തിച്ചപ്പോള്‍ ഇവിടുത്തെ ലിഫ്റ്റ്‌ പ്രവര്‍ത്തിക്കാത്തത് ഇവരെ ഏറെ ബുദ്ധിമുട്ടിച്ചു. കഴിഞ്ഞ ദിവസം ഗ്രേസി തോമസിനെ കോടതിയിലേക്ക് വിളിപ്പിച്ച പോലീസ് ഉദ്യോഗസ്ഥന്‍ കോടതി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലെ ലിഫ്റ്റ്‌ പ്രവര്‍ത്തിക്കുന്നില്ല എന്ന് സംശയം സംശയം പ്രകടിപ്പിച്ചിരുന്നു. എങ്കില്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി നടപടികള്‍ പൂര്‍ത്തിയാക്കുമോ എന്ന വീട്ടുകാരുടെ അഭ്യര്‍ഥനയെയും ഉദ്യോഗസ്ഥര്‍ മാനിച്ചില്ല. ഒടുവില്‍ കോടതി സമുശ്ചയത്തില്‍ എത്തിച്ചപ്പോള്‍ ലിഫ്റ്റ്‌ പ്രവര്‍ത്തിക്കാതെ വന്നതോടെ ഈ വൃദ്ധമാതാവ് മണിക്കൂറുകളോളം വീല്‍ ചെയറില്‍ വാരാന്തയില്‍ ഇരിക്കേണ്ടി വരികയായിരുന്നു. വീട് കൊള്ളയടിക്കപ്പെട്ട വൃദ്ധ മാതാവിന് നിയമ വ്യവസ്ഥയില്‍ നിന്നും നേരിടേണ്ടിവന്നത് അത്യന്തം വേദനാജനകമായ അനുഭവമാണ്. കോടതികളും അഭിഭാഷകരും ഇക്കാര്യത്തില്‍ മാറി ചിന്തിക്കേണ്ട സമയം കഴിഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...