എഐവൈഎഫ് മാര്‍ച്ചിന് നേരെ പോലീസ് ജലപീരങ്കിയില്‍ പ്രയോഗിച്ചത് മലിനജലമെന്ന ആരോപണവുമായി പ്രതിപക്ഷം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എഐവൈഎഫ് മാര്‍ച്ചിന് നേരെ പോലീസ് ജലപീരങ്കിയില്‍ പ്രയോഗിച്ചത് മലിനജലമെന്ന ആരോപണവുമായി പ്രതിപക്ഷം. ചെളിവെള്ള കുപ്പിയുമായി സഭയിലെത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പോലീസ് ഉപയോഗിച്ചത് ഗുരുതര രോഗങ്ങള്‍ ഉണ്ടാക്കുന്ന വെള്ളമാണെന്ന് ആരോപിച്ചു. വിഷയത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മറുപടി പറയണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കാര്യം പറയുമ്പോള്‍ ആരും വേവലാതിപ്പെടേണ്ടതില്ല. ഏതോ തോട്ടില്‍ നിന്നെടുത്ത വെള്ളമാണ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസ് പ്രയോഗിച്ചിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പോലീസിന്റെ ജലപീരങ്കി പ്രയോഗത്തില്‍ നനഞ്ഞ ഡ്രസ്സുമായാണ് കെ.രാജന്‍ എംഎല്‍എ സഭയില്‍ എത്തിയത്. ചൊറിച്ചിലുണ്ടാക്കുന്ന ചെളിവെള്ളം നിറച്ച വെള്ളമാണ് ജലപീരങ്കിയില്‍ പ്രയോഗിച്ചതെന്ന് എംഎല്‍എ മാധ്യമങ്ങളോട് പ്രതികരിച്ചു.

വര്‍ഗീയവാദികളോടും ക്രിമിനലുകളോടും പോലും ചെയ്യാത്ത ആക്രമണമാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തിയിരിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു .’രണ്ട് തവണയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. എന്നാല്‍ പ്രവര്‍ത്തകരെ വീണ്ടും നിലത്തിരുത്തി എഐവൈഎഫ്, എഐഎസ്എഫ് നേതാക്കള്‍ പിഎം ശ്രീ പദ്ധതിക്കെതിരെ സംസാരിച്ചു. ഈ സമയം അവിടെയെത്തിയ ഞാന്‍, അവരോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെടുകയുണ്ടായി. തുടര്‍ന്ന് സമരം അവസാനിപ്പിക്കാന്‍ തുടങ്ങിയ പ്രവര്‍ത്തകര്‍ക്ക് നേരെയാണ് സിപിഐയുടെ നിയമസഭാ കക്ഷി നേതാവ് കൂടിയായ ഞാനുള്‍പ്പെടെ നില്‍ക്കുമ്പോള്‍ ഏകപക്ഷീയമായി ജലപീരങ്കി പ്രയോഗിച്ചത്. പോലീസിന്റെ ഈ നടപടി ചെറുതായി കാണുന്നില്ല. ഇത് ബോധപൂര്‍വം പ്രശ്‌നമുണ്ടാക്കാനുള്ള നീക്കമാണ്. സമരം ചെയ്യാന്‍ അനുവദിക്കില്ലെന്ന നിലപാടാണെങ്കില്‍ സര്‍ക്കാര്‍ കാണാനിരിക്കുന്നതേ ഉള്ളു. ഇത് സാധാരണ സമയമല്ലെന്ന് കൂടി ഓര്‍ക്കണം. പകര്‍ച്ചവ്യാധികള്‍ പടരുന്ന കാലമാണ്. ആരുടെ നിര്‍ദേശപ്രകാരമാണ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ചെളിവെള്ളം പ്രയോഗിച്ചത്? സര്‍ക്കാര്‍ മറുപടി പറയണം,’ കെ.രാജന്‍ പ്രതികരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...