വടക്കഞ്ചേരി അപകടം : കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: വടക്കഞ്ചേരി അപകടത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസാണ് റിപ്പോര്‍ട്ട് നല്‍കിയത്. കെ.എസ്.ആര്‍.ടി.സി ബസ് പെട്ടന്ന് ബ്രേക്കിട്ടതാണ് അപകടത്തിന് വഴിവെച്ചതെന്ന് ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ ജോമോന്‍ മൊഴി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെ റിപ്പോര്‍ട്ട് പുറത്തു വന്നത്.

അപകടമുണ്ടായ സ്ഥലത്തിനു 200 മീറ്റര്‍ മുന്നെ ആളെ ഇറക്കാന്‍ കെ.എസ്.ആര്‍.ടി.സി ബസ് നിര്‍ത്തിയതിനു ശേഷം വീണ്ടും യാത്ര തുടരുകയായിരുന്നു. അത് കൊണ്ട് തന്നെ ബ്രേക്കിടേണ്ട ആവശ്യമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടം നടക്കുമ്പോള്‍ ടൂറിസ്റ്റ് ബസിന്റെ വേഗത 97 കിലോമീറ്ററായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ഇന്ന് ട്രന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് അന്തിമ റിപ്പോര്‍ട്ട് നല്‍കും. കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെയും കണ്ടക്ടറുടെയും യാത്രക്കാരുടെയും മൊഴിയും ഇന്ന് രേഖപ്പെടുത്തും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍.

അതേസമയം വാഹനാപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത് ഗതാഗതമന്ത്രി ആന്റണി രാജുവിന് കൈമാറിയ പ്രഥമിക റിപ്പോര്‍ട്ടിലാണ് അപകടകാരണം വ്യക്തമാക്കുന്നത്. വേളാങ്കണ്ണി യാത്ര കഴിഞ്ഞ് പുലര്‍ച്ചെ മടങ്ങിയെത്തിയ ഡ്രൈവര്‍ രാത്രി വീണ്ടും വാഹനം ഓടിച്ചതായും ഇടതുവശത്തുകൂടി കാറിനെ മറികടക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കൂടാതെ ഇയാള്‍ യാത്രക്കിടെ നിന്നു കൊണ്ട് വണ്ടിയോടിക്കുന്ന ദൃശ്യങ്ങളും കഴിഞ്ഞ ദിവസവും പുറത്തു വന്നിരുന്നു. അപകടത്തില്‍പ്പെട്ട ബസ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ 19 തവണ അമിത വേഗതയില്‍ സഞ്ചരിച്ചെന്ന അലര്‍ട്ട് വന്നിട്ടും ബസ് ഉടമ അരുണ്‍ അവഗണിച്ചെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. മുന്നറിയിപ്പ് കണക്കിലെടുത്ത് അരുണ്‍ ഇടപെട്ടിരുന്നെങ്കില്‍ വടക്കഞ്ചേരി അപകടം ഒഴിവാക്കാമായിരുന്നെന്നും അന്വേഷണസംഘം വിലയിരുത്തി. പ്രേരണാക്കുറ്റം ചുമത്തി ഇയാളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...