പത്തനംതിട്ട : മദ്യവില്പനശാലയിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ജീവനക്കാർക്ക് കൂട്ട സ്ഥലം മാറ്റം. പത്തനംതിട്ട പോലീസ് സ്റ്റേഷൻ റോഡിലെ കൺസ്യൂമർ ഫെഡിന്റെ മദ്യവില്പനശാലയിലെ ജീവനക്കാരെയാണ് കൂട്ടത്തോടെ സ്ഥലം മാറ്റിയത്. ആഭ്യന്തര വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ സ്റ്റോക്കിൽ കുറവും അധിക പണവും കണ്ടെത്തിയതാണ് നടപടിക്ക് കാരണം. പഴയ കാല അബ്കാരി ജീവനക്കാർക്ക് കൺസ്യൂമർ ഫെഡ് മദ്യവില്പനശാലയിൽ ജോലി നൽകിയിട്ടുണ്ട്. ഇവരിൽ ഏറിയ പക്ഷവും പിരിഞ്ഞ് പോയതോടെ ജീവനക്കാരുടെ എണ്ണം കുറഞ്ഞിരുന്നു. കൺസ്യൂമർ ഫെഡ് ജീവനക്കാരാണ് കൂടുതലും ഉള്ളത്. ശമ്പളം കൂടാതെ അലവൻസുകളും മറ്റ് വീതം വെയ്പുകളുമുള്ളതിനാൽ മദ്യശാലയിലെ ജോലിക്കായി ജീവനക്കാരുടെ ഇടയിൽ മത്സരമുണ്ട്. പരസ്പരമുള്ള പാരവെപ്പാണ് വിജിലൻസ് പരിശോധനയിൽ എത്തിയതെന്നാണ് പുറത്ത് വരുന്ന വിവരം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























