നിർമ്മാണങ്ങളുടെ മറവിൽ ബ്ലഡ് ബാങ്കിൻ്റെ പ്രവർത്തനം നിർത്തിവെക്കാൻ നീക്കം ; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട:  നിർമ്മാണ പ്രവർത്തനങ്ങളുടെ മറവിൽ ജനറൽ ആശുപത്രിയിലെ ബ്ലഡ് ബാങ്കിൻ്റെ പ്രവർത്തനം നിർത്തിവെക്കാനുള്ള തീരുമാനം പ്രതിഷേധാർഹമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവ്വാഹക സമിതി അംഗം നഹാസ് പത്തനംതിട്ട. അടൂർ, തിരുവല്ല, കോഴഞ്ചേരി തുടങ്ങിയ ഗവൺമെൻറ് ആശുപത്രികൾക്കും മറ്റ് സ്വകാര്യ ആശുപത്രികൾക്കും അടിയന്തിര ഘട്ടങ്ങളിൽ ബ്ലഡ് നൽകുന്ന മദർ ബ്ലഡ് ബാങ്കാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്നത്. ഇതിൻ്റെ പ്രവർത്തനം നിർത്തിവെക്കുന്നത് വിവിധ ആശുപത്രികളിലേക്കുള്ള ബ്ലഡ് വിതരണം അവതാളത്തിലാക്കും. ശബരിമല തീർത്ഥാടനം ആരംഭിക്കാനിരിക്കെ ഇത്തരം തുഗ്ലക് പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത് ഉപേക്ഷിക്കണമെന്നും നഹാസ് പത്തനംതിട്ട പറഞ്ഞു.

നിലവിലുള്ള ഒപി ബ്ലോക്ക് പൊളിച്ച് പുതിയത് നിർമ്മിക്കുന്നതിന് നടപടി സ്വീകരിക്കുമ്പോൾ പൊതുജനങ്ങൾക്കും ശബരിമല തീർത്ഥാടകർക്കും യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാക്കാതെ നഗരഹൃദയത്തിലുള്ള ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. എന്നാൽ യാതൊരു അടിസ്ഥാന സൗകര്യങ്ങളും നിലവിലില്ലാത്ത കോന്നി മെഡിക്കൽ കോളേജിലേക്ക് തീർത്ഥാടകരെ അയക്കാനുള്ള ആരോഗ്യ മന്ത്രിയുടെ തീരുമാനം ആരുടെ താത്പര്യം സംരക്ഷിക്കാനാണെന്ന് വ്യക്തമാക്കണമെന്നും നഹാസ് പത്തനംതിട്ട ആവശ്യപ്പെട്ടു. സ്വന്തം നിയോജക മണ്ഡലത്തിലെ ജനറൽ ആശുത്രിയുടെ പ്രവർത്തനത്തെ നിർമ്മാണ പ്രവർത്തനങ്ങളുടെ പേര് പറഞ്ഞ് അവതാളത്തിലാക്കാൻ ശ്രമിക്കുന്ന ആരോഗ്യമന്ത്രി വീണാ ജോർജ്ജിൻ്റെ നിലപാടുകൾക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊടൈക്കനാലിലേക്ക് സുഹൃത്തുക്കൾക്കൊപ്പം യാത്ര ; യുവാവിനെ കാണാതായിട്ട് ഒരുമാസം

0
പാലക്കാട്: കൊടേക്കനാലിൽ കൂട്ടുകാർക്കൊപ്പം ഉല്ലാസയാത്ര പോയ ശേഷം കാണാതായ മണ്ണാർക്കാട് തച്ചമ്പാറ...

റോഡ് വെട്ടിപ്പൊളിച്ചത് ചോദ്യം ചെയ്തു ; യുവാവിനെ പഞ്ചായത്ത് മെമ്പറുടെ ഭര്‍ത്താവിന്‍റെ നേതൃത്വത്തില്‍ കെട്ടിയിട്ട്...

0
ആലപ്പുഴ: റോഡ് വെട്ടിപ്പൊളിച്ചത് ചോദ്യം ചെയ്തതിന്‍റെ പേരില്‍ യുവാവിനെ പഞ്ചായത്ത് മെമ്പറുടെ...

കണ്ണൂരിൽ യാത്രാബസ് വെള്ളത്തിൽ കുടുങ്ങി ; യാത്രക്കാരെ രക്ഷപ്പെടുത്തി

0
കണ്ണൂർ: കനത്ത മഴയെ തുടർന്ന് ഇരിട്ടി - തളിപ്പറമ്പ് സംസ്ഥാനപാതയിൽ വെള്ളം...

കടകളിൽ കയറി ഉടമയുടെ പരിചയക്കാരൻ എന്ന് പറഞ്ഞ് തട്ടിപ്പ് ; പണവും ബൈക്കും പോയെന്ന്...

0
മലപ്പുറം: മലപ്പുറത്ത് കടകളിൽ കയറി ഉടമയുടെ പരിചയക്കാരൻ എന്ന് പറഞ്ഞ് തട്ടിപ്പ്....