റാന്നി: പെരുനാട് മഠത്തുംമൂഴി – കണ്ണന്നുമൺ – പുതുക്കട റോഡ് പുനരുദ്ധാരണത്തിന് എട്ടു കോടി രൂപ അനുവദിച്ചതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎൽഎ അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ പ്രത്യേക താൽപര്യപ്രകാരമാണ് റോഡ് വികസനത്തിന് ഫണ്ട് അനുവദിച്ചിരിക്കുന്നത്.
മണ്ണാറക്കുളഞ്ഞി – ചാലക്കയം ശബരിമല പാതയിലെ മടത്തുംമൂഴി വലിയപാലം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് തൊണ്ടിക്കയം വഴി ജനവാസ മേഖലയായ കണ്ണനുമണ്ണിലൂടെയാണ് റോഡ് പുതുക്കടയിൽ എത്തി വീണ്ടും ശബരിമല പാതയിൽ ചേരുന്നത്.
അഞ്ചര മീറ്റർ വീതിയിൽ ബിഎംബിസി നിലവാരത്തിൽ റോഡ് ടാറിംഗ് നടത്തും. ആവശ്യമുള്ള സ്ഥലങ്ങളിൽ കലുങ്കുകൾ, ഐറിഷ് ഡ്രയിനുകൾ, ഓടകൾ, ഇൻ്റർലോക്കുകൾ എന്നിവ സ്ഥാപിക്കുന്നതിനൊപ്പം റോഡ് സുരക്ഷയുടെ ഭാഗമായുള്ള സുരക്ഷാ സംവിധാനങ്ങളും അപകട സൂചന ബോർഡുകളും സ്ഥാപിക്കും.
ശബരിമല പാതയിൽ എന്തെങ്കിലും തടസ്സം ഉണ്ടായാൽ അനുബന്ധ പാതയായി ഉപയോഗിക്കാൻ പറ്റുന്ന പ്രധാന റോഡാണ് ഇത്. പെരുനാട് ഭാഗത്ത് നിന്നും മണിയാർ ടൂറിസം, പെരുനാട് ചെറുകിട ജല വൈദ്യുത പദ്ധതി എന്നിവിടങ്ങളിലേക്ക് ഇതുവഴിയാണ് പോകുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























