റാന്നി: വഴി തെറ്റാതിരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ച ദിശാസൂചക ബോര്‍ഡുകള്‍ നോക്കുകുത്തിയായി മാറുന്നു. മുക്കട-ഇടമണ്‍-അത്തിക്കയം എംഎല്‍എ റോഡില്‍ ഇടമുറിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കായി സ്ഥാപിച്ച ദിശാ ബോര്‍ഡില്‍ ഇപ്പോള്‍ അക്ഷരങ്ങള്‍ ഇല്ല. ഇത്തരത്തില്‍ ശബരിമല പാതകളില്‍ കഴിഞ്ഞ തീര്‍ഥാടന കാലത്തിന് മുന്‍പായി സ്ഥാപിച്ച ബോര്‍ഡുകളിലെ അക്ഷരങ്ങളും മാഞ്ഞു പോയിട്ടുണ്ട്. പച്ച ചായമടിച്ച ബോര്‍ഡുകളില്‍ വെള്ള കളര്‍ സ്റ്റിക്കറുകളിലാണ് സ്ഥലനാമങ്ങള്‍ എഴുതിവെച്ചിരുന്നത്. ഇത്തരത്തിലുള്ള ബോര്‍ഡുകള്‍ വ്യാപകമായി താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ നാളുകള്‍ കഴിഞ്ഞപ്പോള്‍ അക്ഷരങ്ങള്‍ മാഞ്ഞു ബോര്‍ഡുകള്‍ മാത്രം ആയിരിക്കുകയാണ്.
ഗുണനിലവാരം കുറഞ്ഞ വസ്തുക്കള്‍ ഉപയോഗിച്ചതാണ് ഇത്തരത്തില്‍ സംഭവിക്കാൻ കാരണമെന്ന് ഇതുമായി ബന്ധപ്പെട്ട മേഖലയില്‍ ജോലി ചെയ്യുന്നവര്‍ പറയുന്നു. ശബരിമല പാതകളില്‍ എത്തുന്ന ഇതര സംസ്ഥാന തീര്‍ഥാടകരാണ് ബോര്‍ഡുകള്‍ ഇല്ലാത്തതുമൂലം വലയുന്നത്. ചില സ്ഥലങ്ങളില്‍ തെറ്റായ സ്ഥലനാമങ്ങള്‍ രേഖപ്പെടുത്തിയ ബോര്‍ഡുകളും വെച്ചതായി ആക്ഷേപമുണ്ട്. ബന്ധപ്പെട്ട അധികാരികള്‍ വിഷയത്തില്‍ ശ്രദ്ധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























