ചുങ്കപ്പാറ – പൊന്തൻപുഴ റോഡിൽ മാലിന്യം തള്ളൽ വ്യാപകമാകുന്നു

For full experience, Download our mobile application:
Get it on Google Play

ചുങ്കപ്പാറ: ചുങ്കപ്പാറ – പൊന്തൻപുഴ റോഡിൽ മാലിന്യം തള്ളൽ വ്യാപകമാകുന്നു. അസീസി സെന്ററിനു സമീപത്തെ വളവു മുതൽ പുളിക്കൻ പാറ വരെ റോഡിന്റെ ഇരുവശങ്ങളിലും മത്സ്യ മാംസാവശിഷ്ടങ്ങൾ തള്ളുകയാണ്. ഇതുമൂലം പ്രദേശത്ത് തെരുവ് നായ ശല്യവും രൂക്ഷമാണ്. വിദ്യാർഥികൾ, പ്രഭാത സവാരിക്കാർ ഉൾപ്പെടെയുളളവർക്ക് ഇതുവഴിയുളള യാത്ര ഭീഷണിയായിരിക്കുകയാണ്. ഇരുചക്രവാഹന യാത്രക്കാർക്കു നേരെ തെരുവു നായ ബഹളം വെച്ച് കൂട്ടത്തോടെ എത്തുന്നതിനാൽ ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവ് കാഴ്ച്ചയാണ്.

തെരുവ് നായ ആക്രമണത്തിൽ നിന്നും പലരും കഷ്ടിച്ചാണ് രക്ഷപ്പെടുന്നത്. അസീസി സ്പെഷ്യൽ സ്കൂളിനു സമീപം വിവിധ സ്ഥലങ്ങളിലായി ചാക്കു കണക്കിന് മാലിന്യമാണ് തള്ളിയിരിക്കുന്നത്. പ്രദേശത്ത് രൂക്ഷമായി ദുര്‍ഗന്ധം വമിക്കുന്നതിനാൽ സ്കൂളിൽ കുട്ടികൾക്ക് ക്ലാസുകൾ എടുക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് സ്കൂൾ അധികൃതർ പറയുന്നു. പ്രദേശത്ത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനും ഇത് കാരണമാകും.

നിരവധി തവണ ബന്ധപ്പെട്ട പഞ്ചായത്ത് ആരോഗ്യവകുപ്പ് അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇത്തരം മത്സ്യമാംസാവശിഷ്ടങ്ങളും മറ്റും തള്ളിയിരുന്നത് പൊന്തൻപുഴ വനത്തിനോട് ചേർന്ന സ്ഥലങ്ങളിലായിരുന്നു. എന്നാൽ അവിടെ ക്യാമറകൾ സ്ഥാപിച്ചതോടെ മാലിന്യം തള്ളുന്നതിന് ഈ പ്രദേശം തെരഞ്ഞെടുത്തിരിക്കുകയാണ്. മാലിന്യം തള്ളുന്നവരെ കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാകണമെന്നാണ് പ്രദേശവാസികളുടെയും യാത്രക്കാരുടെയും ആവശ്യം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എം.ജി സർവകലാശാലയിൽ ഫ്ലെക്സ് വിവാദം കത്തുന്നു ; യൂണിയന് നൽകിയ തുക തിരികെ പിടിക്കാൻ...

0
കോട്ടയം: അസാധാരണ നടപടിയുമായി എം ജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍. സര്‍വ്വകലാശാല...

പൂഞ്ഞാർ ഉരുൾപൊട്ടൽ ദുരന്തം നടന്ന സ്ഥലത്തുനിന്ന് ലഭിച്ച ബാഗിൽ 15 പവൻ സ്വർണം

0
കോട്ടയം: പൂഞ്ഞാര്‍ പയ്യാനിതോട്ടം ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് രണ്ട് പേര്‍ മരിച്ച...

പെട്ടെന്നുണ്ടായ റെഡ് അലേർട്ട് പ്രഖ്യാപനം ആശയക്കുഴപ്പമുണ്ടാക്കി ; സ്കൂളുകൾക്ക് അവധി നൽകാത്തതിൽ വിശദീകരണവുമായി കളക്ടർ

0
കാസര്‍കോട്: ഇന്ന് അവധി പ്രഖ്യാപിക്കാത്തതില്‍ വിശദീകരണവുമായി കാസര്‍കോട് കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍....

വ്യാജ ലോട്ടറി വെബ്‌സൈറ്റിലൂടെ വൻ തട്ടിപ്പ്; കേസിൽ തമിഴ്‌നാട് സ്വദേശിയെ പിടികൂടി പൊലീസ്

0
തിരുവനന്തപുരം: ഓണ്‍ലൈന്‍ കേരള ലോട്ടറി തട്ടിപ്പ് നടത്തിയ കേസില്‍ തമിഴ്നാട് സ്വദേശി...