മല്ലപ്പള്ളി : ചുങ്കപ്പാറ – പൊന്തൻപുഴ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. കാൽനടയാത്ര പോലും ദുസ്സഹമായിട്ട് മാസങ്ങൾ ഏറെയായിട്ടും അറ്റകുറ്റപ്പണി പോലും നടത്താൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. പുളിക്കൻപാറ മുതൽ ചുങ്കപ്പാറ പഴയതിയേറ്റർ പടി വരെ ടാറിങ് പൂർണമായും ഇളകി റോഡിന്റെ പലഭാഗങ്ങളിലും വൻ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. കൊടുംവളവുകളും കുത്തിറക്കുമായ റോഡിൽ കുഴികൾ ഒഴിവാക്കി വാഹനങ്ങൾ കടന്നുപോകാൻ ശ്രമിക്കുന്നതും അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നു. റോഡിന്റെ വശങ്ങളിലും വെള്ളം ഒഴുകി വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുകയാണ്. റോഡ് വീതികൂട്ടി പണിയണമെന്ന ആവശ്യവും ഏറെനാളായി ജനങ്ങൾ ഉന്നയിക്കുന്നതാണ്. പുനലൂർ – മൂവാറ്റുപുഴ ഹൈവേയുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് അധികൃതരുടെ അവഗണനയിൽ നശിക്കുന്നതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.





























