ഇസ്ലാമിക് സ്റ്റേറ്റ് മേധാവി കൊല്ലപ്പെട്ടു : സൈന്യം വളഞ്ഞപ്പോൾ ഖുറേഷി സ്വയം പൊട്ടിത്തെറിച്ചെന്ന് യുഎസ് സ്പെഷ്യൽ ഫോഴ്സ്

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍ : കുപ്രസിദ്ധ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് മേധാവി അബു ഇബ്രാഹിം അല്‍ ഹാഷിമി അല്‍ ഖുറേഷി കൊല്ലപ്പെട്ടു. അമേരിക്കന്‍ സ്പെഷ്യല്‍ ഫോഴ്സ് കമാന്‍ഡോ ടീം വളഞ്ഞപ്പോള്‍ ഖുറേഷി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് യുഎസ് വ്യക്തമാക്കുന്നു. മുന്‍ ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ മരണത്തിനു സമാനമാണ് ഖുറേഷിയുടേതുമെന്ന് പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി. പിടിയിലാകുമെന്ന് ഉറപ്പായപ്പോള്‍ ബഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. അയാളുടെ കുടുംബവും ഒപ്പം കൊല്ലപ്പെട്ടു. കമാന്‍ഡോകള്‍ വളഞ്ഞപ്പോള്‍ സ്വയം പൊട്ടിത്തെറിച്ചാണ് ഖുറേഷിയും മരിച്ചത്. ഇയാള്‍ക്കൊപ്പം സ്വന്തം കുടുംബം ഉണ്ടായിരുന്നു.

13 മൃതദേഹങ്ങളാണ് സംഭവസ്ഥലത്തു നിന്നും അമേരിക്കന്‍ സൈനികര്‍ കണ്ടെത്തിയത്. ഇതില്‍ 4 സ്ത്രീകളും 6 കുട്ടികളും ഉള്‍പ്പെടുന്നു. ഇയാളെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് 10 മില്യണ്‍ ഡോളറാണ് യുഎസ് സര്‍ക്കാര്‍ പാരിതോഷികമായി വാഗ്ദാനം ചെയ്തിരുന്നത്. വടക്കു പടിഞ്ഞാറന്‍ സിറിയയില്‍ ഇന്നലെ നടന്ന ഓപ്പറേഷനില്‍, ഉന്നതനായ ഭീകര നേതാവ് മരിച്ചുവെന്ന വിവരം മാത്രമാണ് പുറത്തു വന്നിരുന്നത്. പിന്നീടാണ് അത് ഖുറേഷിയാണെന്ന് വ്യക്തമായത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കീം പരീക്ഷാ ഫലം നാളെ ഉച്ചക്ക് ഒരു മണിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ്...

0
തിരുവനന്തപുരം : കേരള എൻജിനീയറിങ് - ഫാർമസി പ്രവേശന പരീക്ഷയുടെ ഫലം...

കോന്നിയില്‍ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ സ്ഥാപിച്ച സിഗ്നല്‍ സംവിധാനം അശാസ്ത്രീയമെന്ന് യാത്രക്കാര്‍

0
കോന്നി: നിരന്തരം അപകടങ്ങള്‍ നടക്കുന്ന കോന്നി സെന്‍ട്രല്‍ ജംഗ്ഷനില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ സ്ഥാപിച്ച...

കുട്ടനാടിനെയും വള്ളംകളി പ്രേമികളെയും അപമാനിച്ചു , മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് മൂലം വള്ളംകളി ജലോത്സവ...

0
ആലപ്പുഴ : കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് മൂലം വള്ളംകളി...

കേന്ദ്ര മന്ത്രിസഭയിൽ അഴിച്ചുപണി സാധ്യത ; കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന് സ്ഥാനം നഷ്ടപ്പെടാൻ...

0
ന്യൂഡൽഹി : കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണിക്ക് സാധ്യതയെന്ന് റിപ്പോർട്ടുകൾ. പ്രധാനമന്ത്രി നരേന്ദ്ര...