കഞ്ചാവ് വില്‍പന സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി ; ഭയന്നോടിയ കുട്ടിക്ക് ഗുരുതരപരിക്ക്‌

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംഘര്‍ഷംകണ്ട്​ ഭയന്ന്​ ഓടുന്നതിനിടെ നരിയാപുരം സ്വദേശിനിയായ യാത്രക്കാരിയുടെ കുഞ്ഞിന്​​ വീണ് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചക്ക് ഒന്നിനാണ് സംഭവം​. 20ഓളം വരുന്ന സംഘം ചേരിതിരിഞ്ഞ്​ യാത്രക്കാര്‍ നില്‍ക്കുന്ന ഭാഗത്തെത്തി ഏറ്റുമുട്ടുകയായിരുന്നു. ഇവിടെ പോലീസ്​ ഉണ്ടായിരുന്നില്ല. കൂടുതല്‍ പേരും ഹെല്‍മെറ്റ്​ ധരിച്ചാണ്​ എത്തിയതെന്ന്​ യാത്രക്കാര്‍ പറഞ്ഞു. സ്റ്റാന്‍ഡിന്‍റെ ഒരു ഭാഗത്ത്​ സൂക്ഷിച്ചിരുന്ന പഴയ മണ്‍വെട്ടിയും ഇരുമ്പ്​കമ്പികളും ആക്രമണത്തിന്​ ഉപയോഗിച്ചതായും യാത്രക്കാര്‍ പറഞ്ഞു. പുറത്ത്​ ബൈക്ക്​ വെച്ചശേഷമാണ് സംഘം സ്റ്റാന്‍ഡിലെത്തിയത്. അടികണ്ട്​ ഭയന്ന്​ ഓടി മാറിയപ്പോഴാണ്​ യാത്രക്കാരിയുടെ കുഞ്ഞിന് വീണ്​​ പരിക്കേറ്റത്​​.​ വിവരം അറിഞ്ഞ്​ പോലീസ്​ എത്തിയപ്പോഴെക്കും സംഘം സ്ഥലം വിട്ടു. അരമണിക്കൂറിനുശേഷം ഓപ്പണ്‍ സ്​റ്റേജ്​ ഭാഗത്ത്​ വീണ്ടും ഇവര്‍ സംഘടിച്ചു.

ഫോണില്‍ വിളിച്ച്‌​ പുറത്തുനിന്ന് കൂടുതല്‍ ആളുകളെ വരുത്താനും ശ്രമിച്ചു. വ്യാപാരികള്‍ ഈ വിവരം പോലീസിനെയും അറിയിച്ചു. മിക്ക സമയത്തും സ്റ്റാന്‍ഡില്‍ പോലീസിനെ​ കാണില്ല. ​രണ്ടാഴ്ചയായി ഇവിടെ സ്ഥിരമായി സംഘര്‍ഷം നടക്കുന്നതായി വ്യാപാരികള്‍ പറഞ്ഞു. മുമ്പും ഇവിടെ വിദ്യാര്‍ഥികള്‍ തമ്മില്‍ വലിയ ഏറ്റുമുട്ടല്‍ നടന്നിട്ടുണ്ട്.​ കഞ്ചാവ്​ വില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ്​ സംഘര്‍ഷത്തിന്​ കാരണമെന്ന്​ പറയുന്നു. സാമൂഹിക വിരുദ്ധ ശല്യം വര്‍ധിച്ചതോടെ സ്റ്റാന്‍ഡില്‍ കയറാന്‍ ഇപ്പോള്‍ യാത്രക്കാര്‍ക്ക്​ ഭയമാണ്​. നാളുകളായി കഞ്ചാവ്​ കച്ചവടത്തിന്‍റെ കേന്ദ്രമായി ഇവിടം മാറിയിട്ടുണ്ട്. അന്തര്‍ സംസ്ഥാന തൊഴിലാളികളാണ് ഇവരുടെ ഏജന്‍റുമാരായി വരുന്നത്. ചൊവ്വാഴ്ച രാത്രിയും 30ഓളം ബൈക്കുകളില്‍ എത്തിയ യുവാക്കള്‍ നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. പോലീസ്​ എത്തിയാണ്​ ​വിരട്ടി ഓടിച്ചത്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍

0
കോഴിക്കോട്: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമല്ല...

എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെ തള്ളി വി.കെ സനോജ്

0
കോഴിക്കോട്: എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി...

വാർത്തകൾ നീക്കം ചെയ്തെന്ന പരാതിയിൽ പോലീസിന് രേഖാമൂലം മറുപടി നൽകി മെറ്റ

0
തിരുവനന്തപുരം: വാർത്തകൾ നീക്കം ചെയ്തെന്ന പരാതിയിൽ പോലീസിന് രേഖാമൂലം മറുപടി നൽകി...

ഹോട്ടലില്‍ ബിയര്‍ കഴിക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ ആക്രമണം

0
തൃശൂര്‍: ഹോട്ടലില്‍ ബിയര്‍ കഴിക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ...