സ​മ​യ​ത്തെ​ച്ചൊ​ല്ലി ബ​സ് ജീ​വ​ന​ക്കാ​ര്‍ തമ്മില്‍ കൈയ്യാങ്കളിയിലെത്തി ; ബ​സു​ക​ള്‍ പിടിച്ചെടുത്ത് പോലീസ്

For full experience, Download our mobile application:
Get it on Google Play

കാ​ഞ്ഞ​ങ്ങാ​ട്: ബ​സ് പു​റ​പ്പെ​ടേ​ണ്ട സ​മ​യ​ത്തെ​ച്ചൊ​ല്ലി ബ​സ് ജീ​വ​ന​ക്കാ​ര്‍ തമ്മില്‍ കൈയ്യാങ്കളിയിലെത്തിയതിന് പിന്നാലെ ബ​സു​ക​ള്‍ പിടിച്ചെടുത്ത് പോലീസ്. കാ​ഞ്ഞ​ങ്ങാ​ട്-​പാ​ണ​ത്തൂ​ര്‍ റൂ​ട്ടി​ല്‍ ഒടുന്ന ബസുകളിലെ ജീ​വ​ന​ക്കാ​ര്‍ ആണ് ത​മ്മി​ല​ടി​ച്ചത്. മൂ​ന്നു​ത​വ​ണ​യാ​ണ് ബ​സ് ജീ​വ​ന​ക്കാ​ര്‍ ത​മ്മി​ല​ടി​ച്ച​ത്. ഇ​തോ​ടെ ബ​സു​ക​ള്‍ പൊലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കു​ട​ജാ​ദ്രി, അ​ല്‍​മാ​സ് ബ​സി​ലെ ജീ​വ​ന​ക്കാ​രാ​ണ് തമ്മില്‍​ ഏ​റ്റു​മു​ട്ടി​യ​ത്. വ്യാഴാഴ്ച രാ​വി​ലെ 11 ഓ​ടെയാണ് കേസിനാസ്പദമായ സംഭവം. കാ​ഞ്ഞ​ങ്ങാ​ട് ബ​സ്‌സ്റ്റാ​ന്‍​ഡി​ല്‍ വെ​ച്ച്‌ സ​മ​യ​ത്തെ​ചൊ​ല്ലി ഇ​രു​ബ​സി​ലേ​യും ജീ​വ​ന​ക്കാ​ര്‍ ത​മ്മി​ല്‍ ആ​ദ്യ വാ​ക്കേ​റ്റവും കൈ​യാ​ങ്ക​ളി​യും ന​ട​ന്നു. ഇ​തി​നി​ട​യി​ല്‍ കു​ട​ജാ​ദ്രി ബ​സി​ലെ ജീ​വ​ന​ക്കാ​ര്‍ അ​ല്‍​മാ​സി​ലെ ജീ​വ​ന​ക്കാ​രെ മ​ര്‍​ദി​ക്കു​ക​യും ചെ​യ്തു.

മ​റ്റു ബ​സുകളി​ലെ ജീ​വ​ന​ക്കാ​ര്‍ ഇ​രു​കൂട്ടരെയും അ​നു​ന​യി​പ്പി​ച്ച്‌ അ​യ​ച്ചു. എന്നാല്‍ ത​ങ്ങ​ളെ കൈ​യേ​റ്റം ചെ​യ്ത കു​ട​ജാ​ദ്രി ബ​സി​ലെ ജീ​വ​ന​ക്കാ​രെ ഉ​ച്ച​ക​ഴി​ഞ്ഞ് പാ​ണ​ത്തൂ​ര്‍ ബ​സ്‌സ്റ്റാ​ന്‍​ഡി​ല്‍ വെ​ച്ച്‌ അ​ല്‍​മാ​സി​ലെ ജീ​വ​ന​ക്കാ​ര്‍ തി​രി​ച്ച്‌ കൈ​യേ​റ്റം ചെ​യ്തു. സം​ഭ​വ​മ​റി​ഞ്ഞ് സ്ഥലത്തെത്തിയ രാ​ജ​പു​രം പോ​ലീ​സ് ബ​സി​ല്‍ യാ​ത്ര​ക്കാ​രു​ള്ള​തി​നാ​ല്‍ ഇ​രു​വ​രേ​യും അ​നു​ന​യി​പ്പി​ച്ച്‌ പ​റ​ഞ്ഞു​വിട്ടു. എ​ന്നാ​ല്‍ പാ​ണ​ത്തൂ​രി​ല്‍​ നി​ന്ന് കാ​ഞ്ഞ​ങ്ങാ​ട്ടേ​ക്ക് തി​രി​ച്ചു​വ​രി​ക​യാ​യി​രു​ന്ന അ​ല്‍​മാ​സ് ബ​സി​നെ കു​ട​ജാ​ദ്രി ബ​സി​ന്‍റെ ഉ​ട​മ​യു​ടെ നാ​ടാ​യ അ​ട്ടേ​ങ്ങാ​ന​ത്തു വെ​ച്ച്‌ ഒ​രു​സം​ഘമാ​ളു​ക​ള്‍ ത​ട​ഞ്ഞു​നി​ര്‍​ത്തി യാ​ത്ര​ക്കാ​രെ ഇ​റ​ക്കി​വി​ടു​ക​യും ജീ​വ​ന​ക്കാ​രെ കൈ​യേ​റ്റം ചെ​യ്യു​ക​യും ചെ​യ്തു. ഇ​തേ​ത്തു​ട​ര്‍​ന്നാണ് രാ​ജ​പു​രം പോലീ​സ് ഒരു ബ​സും അമ്പ​ല​ത്ത​റ പോ​ലീ​സ് മറ്റൊരു ബ​സും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവിന് കാർ ഉപയോഗിക്കാൻ നൽകിയതിന് പിന്നാലെ കാറുമായി മുങ്ങി...

0
തിരുവനന്തപുരം: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവിന് കാർ ഉപയോഗിക്കാൻ നൽകിയതിന്...

ചോദ്യപേപ്പർ ചോർച്ചയ്ക്കുള്ള പരിഹാരം ഇതാണോ ; ഇൻസ്റ്റഗ്രാമിൽ മന്ത്രിമാർ സജീവമായാൽ എല്ലാം ശരിയാകുമോ ;...

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ...

യുവാക്കൾക്ക് നന്ദി പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ പുതിയ വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: യുവാക്കൾക്ക് നന്ദി പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ പുതിയ വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര...

കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ടു ; 4 പോലീസുകാർക്ക് സസ്പെന്‍ഷൻ

0
തൃശൂര്‍: പോലീസ് കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ട...