ന്യൂഡല്‍ഹി : ഐ.എസില്‍ ചേരാന്‍ പോയി അഫ്ഗാനിസ്ഥാനില്‍ തടങ്കലിലായ ആയിഷ എന്ന സോണിയ സെബാസ്റ്റ്യന്റെ മോചനത്തിനായി അച്ഛന്‍ വി.ജെ സെബാസ്റ്റ്യന്‍ സേവ്യര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എല്‍.നാഗേശ്വര റാവു, ബി.ആര്‍ ഗവായ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. മകളെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍കയ്യെടുക്കുന്നില്ലെന്നാണ് അച്ഛന്റെ പരാതി. ഇത് മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതാണ്. സുപ്രീംകോടതി ഇടപെടണമെന്നും മകളെയും ഏഴ് വയസുള്ള കുഞ്ഞിനെയും നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ അച്ഛന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2019ല്‍ നാറ്റോ സഖ്യസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഭര്‍ത്താവ് അബ്ദുള്‍ റാഷിദ് കൊല്ലപ്പെട്ടു. ഐ.എസില്‍ ചേര്‍ന്നതില്‍ മകള്‍ പശ്ചാത്തപിക്കുന്നുണ്ട്. രാജ്യത്ത് തിരികെയെത്താനും ഇവിടെ വിചാരണ നേരിടാനും മകള്‍ ആഗ്രഹിക്കുന്നതായും വി.ജെ സെബാസ്റ്റ്യന്‍ സേവ്യര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
ഐഎസില്‍ ചേര്‍ന്ന സോണിയ സെബാസ്റ്റിയന്റെ മോചനം ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍
RECENT NEWS
Advertisment




























