മദ്യപാനം ചോദ്യം ചെയ്തു ; പോലീസുകാരെ ഓട്ടോയിടിപ്പിച്ച് കൊല്ലാൻ ശ്രമം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പൊതുസ്ഥലത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്ത പോലീസുകാരെ ഓട്ടോയിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം. കോഴിക്കോട് നഗരത്തിൽ ശനിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. എസ്.കെ. ടെമ്പിൾ റോഡിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി മഫ്തിയിൽ പട്രോളിങ് നടത്തി വരുന്നതിനിടെയായിരുന്നു സംഭവം. കോഴിക്കോട് കസബ പോലീസ് സ്‌റ്റേഷനിലെ സീനിയർ സിപിഒ ടി.കെ. രഞ്ജിത്ത്, സിപിഒ അനൂപ് ലാൽ എന്നിവർക്ക് നേരെയാണ് മൂന്നംഘ സംഘത്തിന്റെ ആക്രമണം ഉണ്ടായത്. വഖഫ് ബോർഡ് ബിൽഡിങിന് സമീപം റോഡ് സൈഡിൽ വെച്ച് മൂന്നു പേർ മദ്യപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഇവരിൽ കക്കോടി സ്വദേശി മുഹമ്മദ് ഹാഷി(38)ന്റെ പേരും വിവരവും എഴുതിയെടുത്ത് പറഞ്ഞുവിട്ടിരുന്നു.

തുടർന്ന് ജോലി തുടർന്ന് വരുന്നതിനിടെ റോഡിന് എതിർവശത്തുവെച്ച് ഹാഷിം പോലീസുകാരായ രഞ്ജിത്ത്, അനൂപ് എന്നിവർക്ക് നേരെ ഓട്ടോ ഓടിച്ച് ഇടിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഓട്ടോയിൽ നിന്നിറങ്ങി ഹാഷിമും സംഘവം പോലീസുകാരെ പിടിച്ചുവെച്ച് മർദിച്ചുവെന്നും പരാതിയിൽ പറയുന്നുണ്ട്. രഞ്ജിത്തിന്റെ പരാതിയിൽ കേസെടുത്ത പോലീസ് ഹാഷിമിനെ അറസ്റ്റുചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ എത്തിയതിനെ സ്വാഗതം ചെയ്ത്...

0
ഡൽഹി: ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ...

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. മലപ്പുറം നിലമ്പൂർ സ്വദേശി...

സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ...