വൈകീട്ട് തിരുവനന്തപുരത്ത് എത്തുന്ന ചാർട്ടേർഡ് വിമാനത്തിൽ കെ സി ഇല്ല ?

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരാണെന്ന കാര്യത്തിലുള്ള ആകാംക്ഷാഭരിതമായ സസ്പെൻസിന് ഇന്ന് വിരാമമായേക്കും. മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിനായി എഐസിസി നിരീക്ഷകർ ഉൾപ്പെട്ട പ്രത്യേക ചാർട്ടേർഡ് വിമാനം ഇന്ന് വൈകുന്നേരം തിരുവനന്തപുരത്തെത്തും. ദില്ലിയിൽ നിന്നും ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടുന്ന എഐസിസി ചാർട്ടേർഡ് ഫ്ലൈറ്റ് വൈകുന്നേരം നാല് മണിയോടെ തിരുവനന്തപുരത്ത് എത്തും. എഐസിസി നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്നിക്, സൂര്യകാന്ത്, ദീപ ദാസ് മുൻഷി എന്നിവരാണ് ഈ സംഘത്തിലുള്ളത്. എന്നാൽ കെ.സി. വേണുഗോപാൽ ഇവർക്കൊപ്പം ഉണ്ടാകില്ല എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

കെ സി വേണുഗോപാൽ ദില്ലിയിൽ രാഹുൽ ഗാന്ധിയുമായി നിർണായക കൂടിക്കാഴ്ച നടത്തുകയാണ്. രാഹുൽ ഗാന്ധിയുടെ വസതിയിൽ നടന്ന ഈ ചർച്ച ഒരു മണിക്കൂറിലേറെ നീണ്ടുനിന്നു. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുള്ള കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. വി.ഡി. സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയ പ്രമുഖ നേതാക്കൾ യോഗത്തിൽ പങ്കെടുക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. ഹൈക്കമാൻഡിന്റെ തീരുമാനം മുദ്രവച്ച കവറിൽ നിരീക്ഷകർ യോഗത്തിൽ അറിയിക്കുമെന്നാണ് റിപ്പോർട്ടുകൾ. നിരീക്ഷകരുടെ വരവ് വൈകുന്നതിനാല് നിയമസഭാ കക്ഷി യോഗം വൈകാനാണ് സാധ്യത.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...